1,800ൽ പരം ഭാഷകളിൽ ദൈവവചനവുമായി Bible.is

2010 ജൂണിൽ വെറും 218 ഭാഷകളുമായി  ആരംഭിച്ച Bible.is നിലവിൽ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് ഫോർമാറ്റുകളിൽ  1,800+ ഭാഷകളിൽ  വെബിലും iOS, Android ഉപകരണങ്ങളിലും സൗജന്യമായി ലഭ്യമാണ്.

50 ലക്ഷത്തിൽപരം ഡൗൺലോഡുകൾ നേടിയ Bible.is ആപ്പ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഡൌൺലോഡ് ചെയ്ത ബൈബിൾ ആപ്പുകളിൽ രണ്ടാം സ്ഥാനത്തും, ഏറ്റവും അധികം ഓഡിയോ ബൈബിൾ ലഭ്യമാക്കുന്ന ബൈബിൾ ആപ്പുകളിൽ ഒന്നാം സ്ഥാനത്തുമാണ്.

1,800ൽ പരം ഭാഷകളിൽ ദൈവവചനവുമായി Bible.is 

post watermark60x60

2010 ജൂണിൽ വെറും 218 ഭാഷകളുമായി  ആരംഭിച്ച Bible.is നിലവിൽ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് ഫോർമാറ്റുകളിൽ  1,800+ ഭാഷകളിൽ  വെബിലും iOS, Android ഉപകരണങ്ങളിലും സൗജന്യമായി ലഭ്യമാണ്. ലോകത്തിലെ എല്ലാ മനുഷ്യരിലും ദൈവവചനം ശ്രവ്യരൂപത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ഫെയിത്ത് കംസ് ബൈ ഹിയറിങ്’ (Faith Comes By Hearing) എന്ന മിഷൻ പ്രസ്ഥാനമാണ് ഈ പ്രവർത്തനത്തിന് പിന്നിൽ. നിലവിൽ ലോകത്തിലെ മൂന്നിൽ നാല് ജനസംഖ്യ അഥവാ 610 കോടി ജനങ്ങൾ സംസാരിക്കുന്ന 1430 ഭാഷകളിൽ പുതിയ നിയമം ഓഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്തു ലഭ്യമാക്കിയിരുന്നു ‘ഫെയിത്ത് കംസ് ബൈ ഹിയറിങ്’.   

50 ലക്ഷത്തിൽപരം ഡൗൺലോഡുകൾ നേടിയ Bible.is ആപ്പ് നിലവിൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഡൌൺലോഡ് ചെയ്ത ബൈബിൾ ആപ്പുകളിൽ രണ്ടാം സ്ഥാനത്തും, ഏറ്റവും അധികം ഓഡിയോ ബൈബിൾ ലഭ്യമാക്കുന്ന ബൈബിൾ ആപ്പുകളിൽ ഒന്നാം സ്ഥാനത്തുമാണ്. ‘മുമ്പെങ്ങുമില്ലാത്തവിധം ബൈബിൾ വായിക്കുക, കേൾക്കുക, കാണുക’ (Read, Listen and Watch the Bible like never before) എന്നതാണ് Bible.is മുന്നോട്ടു വയ്ക്കുന്ന സന്ദേശം. 

Download Our Android App | iOS App

ബൈബിള്‍ വായിക്കുവാനും, ഓഡിയോ ബൈബിളുകള്‍ ശ്രവിക്കാനും, ജീസസ് ഫിലിം/ലുമോ ഗോസ്പൽ ഫിലിംസ് എന്നിവ കാണുവാനും, ക്രമീകൃതമായ രീതിയില്‍ വചനധ്യാനം നടത്തുവാനും ഈ ആപ്പ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്വന്തം ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, നോട്ടുകളും ചേര്‍ക്കുവാനുമുള്ള സൌകര്യം ഈ ആപ്പില്‍ ലഭ്യമാണ്. ഓഫ്‍ലൈന്‍ ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്തു  വെയ്ക്കുവാനും ഈ ആപ്പിൽ സാധ്യമാണ്.

നിങ്ങളുടെ കുടുംബാഗങ്ങളോടും, സുഹൃത്തുക്കളോടും ഒരുമിച്ചു ദൈവവചന പഠനം നടത്താൻ കഴിയുന്ന “പ്ലാൻ” (Plan) ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ബൈബിൾ ഭാഗങ്ങൾ, ഓഡിയോ, സുവിശേഷ ഫിലിമുകൾ എന്നിവ ക്രമത്തിൽ ഉൾപ്പെടുത്താനും, മറ്റുള്ളവരോട് ഒരുമിച്ചു വായിക്കുവാനും, കേൾക്കുവാനും, കാണുവാനും ഉള്ള ക്രമീകരണങ്ങളുണ്ട്. നിങ്ങളുടെ പുരോഗതി വിലയിരുത്തുവാനും, നിങ്ങളുടെ കൂടെ ബൈബിൾ പ്ലാനിൽ പങ്കെടുക്കുന്ന സുഹൃത്തുക്കളോട് ചാറ്റ് വഴി സംവദിക്കുവാനും കഴിയും.  അതോടൊപ്പം തന്നെ ആപ്പിൽ ലഭ്യമായിരുന്ന ‘പ്ലേലിസ്റ്റ്’ (Playlist) എന്ന ഫീച്ചർ ഉപയോഗിച്ച് ദൈവവചനം സ്വയം ക്രമീകൃതമായ രീതിയിൽ പഠിക്കുവാനാകും.  

നിങ്ങൾ ഇതിനകം Bible.is ആപ്പ് ഡൌൺലോഡ് ചെയ്തിട്ടില്ലെങ്കിൽ, ഇന്ന് തന്നെ ഡൌൺലോഡ് ചെയ്ത് ദൈവവചനം നിങ്ങളുടെ മാതൃഭാഷയിൽ കേട്ട് തുടങ്ങുക!

 

-ADVERTISEMENT-

-ADVERTISEMENT-

You might also like