ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് വിട

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നത് 90കളില്‍ ജനിച്ച ഏതൊരാള്‍ക്കും ഇന്റര്‍നെറ്റിന്റെ ആദ്യ പര്യായമായിരുന്നു. എന്നാല്‍ ഇനി ടെക് ചരിത്രത്തില്‍ ഒരു പേരും കാലവും മാത്രമായി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മാറാന്‍ പോകുന്നു. 27 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സേവനം അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. 2022 ജൂണ്‍ 15ന് ഇന്റര്‍നെറ്റ് ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കും.

വിന്‍ഡോസ് 95നുള്ള ഒരു ആഡ്-ഓണ്‍ പാക്കേജായിട്ടാണ് 1995ല്‍ മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അവതരിപ്പിച്ചത്. വെബ് ബ്രൗസറിന്റെ തുടര്‍ന്നുള്ള പതിപ്പുകള്‍ ആദ്യം സൗജന്യ ഡൗണ്‍ലോഡ് ആയും തുടര്‍ന്ന് ഡിവൈസിന്റെ പാക്കേജിന്റെ ഭാഗമായും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. വിന്‍ഡോസ് 95നും പിന്നീടുള്ള വിന്‍ഡോസ് പതിപ്പിലും ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ലഭ്യമായത് ഇങ്ങനെയാണ്. തുടര്‍ന്ന് 2016ല്‍, എഡ്ജ് എന്ന പുതിയ ബ്രൗസറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഡെവലപ്പ്മെന്റ് നിര്‍ത്തുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

മൈക്രോസോഫ്റ്റ് ടീംസിനായുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സപ്പോര്‍ട്ട് 2020ല്‍ അവസാനിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് 365-ന്റെ സപ്പോര്‍ട്ട് 2021ല്‍ അവസാനിപ്പിക്കുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വിന്‍ഡോസ് 10ന്റെ ചില പതിപ്പുകള്‍ക്കായുള്ള ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ഡെസ്‌ക്‌ടോപ്പ് ആപ്പ് ജൂണ്‍ 15 മുതല്‍ സേവനം അവസാനിപ്പിക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചു. വിന്‍ഡോസ് 10 ഉപയോഗിക്കുന്ന കമ്ബ്യൂട്ടറുകളില്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്ന ആളുകള്‍ ഇനി മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് മാറും.

മൈക്രോസോഫ്റ്റ് എഡ്ജ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനേക്കാള്‍ വേഗതയേറിയതും സുരക്ഷിതവും ആധുനികവുമായ ബ്രൗസിങ് അനുഭവം നല്‍കുന്ന ബ്രൌസറാണ്. പഴയതും ധാരാളം ആളുകള്‍ ഉപയോഗിക്കുന്നതുമായ വെബ്സൈറ്റുകളും ആപ്പുകളും സപ്പോര്‍ട്ട് ചെയ്യില്ലെന്ന ആശങ്കയും ഇനി വേണ്ട, കാരണം മൈക്രോസോഫ്റ്റ് എഡ്ജിന് ഇത്തരം വെബ്സൈറ്റുകള്‍ ലോഡ് ചെയ്യാനും സാധിക്കും. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11ലേക്കുള്ള ഒരു ചെറിയ അപ്‌ഡേറ്റിലൂടെ വിന്‍ഡോസ് 10ന്റെ ചില പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്നത് വെബ് ബ്രൌസര്‍ അവസാനിപ്പിക്കും.

ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സേവനം അവസാനിപ്പിക്കുന്നതില്‍ 20എച്ച്‌2 പതിപ്പും അതിനുശേഷമുള്ളതും വിന്‍ഡോസ്10 ഐഒടി പതിപ്പ് 20എച്ച്‌2 പതിപ്പും അതിനുശേഷമുള്ളതും ഉള്‍പ്പെടുന്നു. വിന്‍ഡോസ് 8.1ലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ഡെസ്‌ക്‌ടോപ്പ് അപ്പ്, വിന്‍ഡോസ് 7 എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്സ്, വിന്‍ഡോസ് സെര്‍വര്‍ എസ്‌ഒസി (എല്ലാ പതിപ്പുകളും), വിന്‍ഡോസ് 10 ഐഒടി ലോംഗ്-ടേം സര്‍വീസിങ് ചാനല്‍ (എല്ലാ പതിപ്പുകളും), വിന്‍ഡോസ് എല്‍ടിഎസ്‌ഇ (എല്ലാ പതിപ്പുകളും), വിന്‍ഡോസ് 10 ക്ലയന്റ് എല്‍ടിഎസ്‌ഇ (എല്ലാ പതിപ്പുകളും) എന്നിവയെ ഈ പുതിയ മാറ്റം ബാധിക്കില്ല.

2022 ജൂണ്‍ 15ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സേവനം അവസാനിപ്പിച്ചതിന് ശേഷം അതിന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉപയോക്താക്കള്‍ പിന്നീട് മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് ആക്ടീവായി റീഡയറക്‌ട് ചെയ്യപ്പെടുമെന്നും പിന്നീട് വരുന്ന വിന്‍ഡോസ് അപ്‌ഡേറ്റ് വഴി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആപ്പ് എന്നന്നേക്കുമായി പ്രവര്‍ത്തനരഹിതമാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 11 ഉപയോക്താക്കള്‍ ഈ മാറ്റങ്ങളെ കുറിച്ച്‌ ആലോചിക്കേണ്ട ആവശ്യമില്ല. കാരണം വിന്‍ഡോസ് 11ല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഡെസ്ക്ടോപ്പ് ആപ്പ് ലഭ്യമല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.