ലേഖനം: കൊല്ലൻമാരില്ലാതാകുന്ന നാട് | പാ. റോയി എം. ജോർജ്, ഇലന്തൂർ

ചില നാളുകൾക്ക് മുൻപ് മിഡിൽ ഈസ്റ്റിൽ നിന്ന് ഭാരതത്തിലെ എൻ്റെ മാതൃദേശത്തിലെ ഭവനത്തിൽ കുറച്ച് ദിവസങ്ങൾ താമസിക്കുവാനും, ചില സഭകളിൽ ശുശ്രൂഷിപ്പാനും ഇടയായി തീർന്നു. ഏതു രാജ്യത്തിൻ്റെ നിലനിൽപ്പിനും, ജനങ്ങളുടെ സുരക്ഷിതത്വത്തിൻ്റെയും പ്രധാന ഘടകം ആ രാജ്യത്തിൻ്റെ സുശക്തമായ സൈന്യം ആകുന്നു. ചില മാസങ്ങൾക്ക് മുൻപ് മിഷണറി യാത്രയ്ക്കായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവിടെ താമസിക്കുവാൻ ഇടയായി തീർന്നത് ഞാനിന്നും ഓർക്കുന്നു. ശത്രുരാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് ചില കിലോമീറ്ററുകൾ മാത്രം അകലെയായിട്ടും, തീവ്രവാദ ശക്തികളുടെ എതിർപ്പുകൾ ഉണ്ടായിട്ടും സമാധാനത്തോട് താമസിക്കുന്ന ആ ദേശനിവാസികളുടെ നടുവിൽ താമസിച്ച് ശുശ്രൂഷിക്കുന്ന ഒരു മിഷനറി കുടുംബത്തോട് ചേർന്ന് ഞാനും ചില ദിവസങ്ങൾ ഉണ്ടായിരുന്നു.നമ്മുടെ രാജ്യത്തിലെ ശക്തമായ സൈന്യം അതിർത്തിയിൽ ആയുധ സന്നാഹത്തോട് കാവൽ നിൽക്കുന്ന വിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു ആ ദേശനിവാസികളോട് ചേർന്ന് ഞങ്ങൾ സമാധാനത്തോട് വസിച്ചത്.ആയുധം ഏന്തിയ സൈനികർ നമ്മുടെ രാജ്യം കാക്കുന്നതിനാൽ രാജ്യം സുരക്ഷിതമായി കാർഷിക മേഖലയിലും, വ്യവസായിക മേഖലയിലും, വിനോദസഞ്ചാര മേഖലയിലൂം വലിയ കുതിച്ച് ചാട്ടം നടത്തി നമ്മുടെ രാജ്യം ഇന്ന് ലോക സാമ്പത്തിക ശക്തിയായും മുന്നേറുന്നു.ഇതിൻ്റെ എല്ലാം അടിസ്ഥാനം സുശക്തമായ നമ്മുടെ സൈന്യമാണന്ന് നാം ഓർക്കണം. ആൾബലം മാത്രമല്ല മികച്ച ആയുധങ്ങളും ഉണ്ടാകുമ്പോഴാണ് ഒരു സൈന്യം സുശക്തമാകുന്നത്.

വിവിധ ന്യായാധിപൻമാരാൽ നയിക്കപ്പെട്ട യിസ്രയേൽ ജനത്തിൻ്റെ ആദ്യത്തെ രാജാവായ ശൗലിൻ്റെ ഭരണകാലത്ത്, അവരോട് എതിരിട്ട ശക്തിയായിരുന്നു ഫെലിസ്ത്യർ.യിസ്രയേലിനെ കീഴ്പ്പെടുത്തി അവരുടെ ഭൂപ്രദേശങ്ങളും, അവകാശങ്ങളും സ്വന്തമാക്കാൻ താൽപ്പര്യപ്പെട്ട ഫെലിസ്ത്യർ ദീർഘകാലടിസ്ഥാനത്തിൽ തയ്യാറാക്കിയ മറഞ്ഞിരുന്ന ഒരു യുദ്ധ പദ്ധതിയായിരുന്നു യിസ്രയേലിൽ ആയുധങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്ന കൊല്ലൻമാരെ ഇല്ലാതാക്കുക എന്നത്.ഇതിൽ അവർ വിജയിച്ചുവെന്ന് 1ശമുവേൽ 13:19 ലൂടെ നമ്മൾക്ക് കാണുവാൻ കഴിയും.

ആദ്യകാല പെന്തകോസ്തു സഭകൾ ഉൾപ്പെടയുള്ള മധ്യതിരുവിതാംകൂറിലെ പല ചർച്ചുകളിലും ഞാൻ സന്ദർശിച്ചപ്പോൾ ഇന്ന് യോദ്ധാക്കളുമില്ല; ആയുധങ്ങളുമില്ല. ആയുധം ഉണ്ടാക്കുന്ന ദർശനം ഉള്ള കൊല്ലൻമാരുമില്ല എന്ന നിലയാണ്.

അന്ന് യിസ്രയേലിനെ ഭയപ്പെട്ട് ശത്രുക്കൾ കൊല്ലൻമാരെ ഫെലിസ്ത്യ ദേശത്തിലെക്ക് കടത്തികൊണ്ട് പോയങ്കിൽ, ഇന്ന് സാത്താൻ കേരള സഭകളിൽ നിന്ന് തനിക്ക് എതിരെ നിൽപ്പാൻ കഴിവുള്ളവരെ കടത്തികൊണ്ടു പോകുന്നതിൽ വിജയിച്ചിരിക്കുന്നു.

ഈ മനുഷ്യകടത്തിനെ ആധുനിക ഭാഷയിൽ നാം ‘മൈഗ്രേഷൻ ‘ എന്നു പറയും. കുഞ്ഞുങ്ങളും, യൗവ്വനക്കാര്യം കുറഞ്ഞ് പോകുന്ന നമ്മുടെ സഭകളിലെ 75 ശതമാനം വിശ്വാസികളും ഇന്ന് 45 വയസ്സിന് മീതേ പ്രായമുള്ളവരാണ്.കർത്താവിൻ്റെ വരവ് താമസമെങ്കിൽ 20 വർഷം കഴിഞ്ഞാൽ ഇവരിൽ ബഹുഭൂരിപക്ഷവും മരണത്തിന് കീഴ്പ്പെടും. പാഛാത്യ നാടുകളിൽ ഇന്ന് പള്ളികൾ വിൽക്കുമ്പോൾ ആകുലപ്പെടുന്ന പ്രിയ വിശ്വാസികളെ 25 വർഷത്തിന് ശേഷം നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ദേവാലയങ്ങളും, ഭവനങ്ങളും, വസ്തുവകകളും അതിനെക്കാൾ ഉപരി നിങ്ങളുടെ ആത്മീയ ജീവിതത്തെയും ഫെലിസ്ത്യ ശക്തികൾ അപഹരിക്കും എന്ന സത്യം ഗ്രഹിക്കുക.
ഇത് ഉൾകൊണ്ടു കൊണ്ട് ഇന്നത്തെ ആത്മീയ നേത്യത്വങ്ങളും, വിശ്വാസ സമൂഹവും യേശു കർത്താവിൻ്റെ വരവ് താമസമെങ്കിലുള്ള അടുത്ത 50 വർഷം മുൻപിൽ കണ്ടു കൊണ്ട് ഇന്നേ ഉണർന്ന് പ്രവർത്തിക്കണം.
കുടിയേറ്റം നമ്മൾക്ക് ഇല്ലാതാക്കാൻ സാധിക്കില്ലങ്കിലും, നമ്മുടെ സഭകളിലെക്ക് പുതിയ വ്യക്തികളെയും കുടുംബങ്ങളെയും യേശുവിൻ്റെ സുവിശേഷം അറിയിച്ച് വിശ്വാസത്തിലെക്ക് കൂട്ടികൊണ്ടുവരുവാൻ സാധിക്കണം.

പ്രീയ ശുശ്രൂഷകരെ, ആരോ നേടിയ വിശ്വാസികളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തന രീതി മാറ്റി വച്ച് ആദ്യകാല പെന്തകോസ്തു അഭിഷക്തരെയും, വിശ്വാസ സമൂഹത്തെയുംപ്പൊലെ പാപം നിറഞ്ഞ നമ്മുടെ സമൂഹത്തിൻ്റെ നടുവിൽ യേശു ക്രിസ്തുവിൻ്റെ നിർമ്മല സുവിശേഷം അറിയിക്കുകയും, ആ സുവിശേഷ പ്രകാരം നമ്മൾക്ക് മാത്യകാജീവിതം നയിക്കുകയും ചെയ്യാം. അങ്ങനെയുള്ള നിങ്ങളുടെ പ്രവർത്തനം മൂലം പരിശീലനം കിട്ടിയ കൊല്ലൻമാരും, മികച്ച ആയുധങ്ങളും, ശത്രുവിനെതിരെ മികച്ച യോദ്ധാക്കളും ക്രൈസ്തവ കേരളത്തിൽ സൃഷ്ടിക്കപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.