ഡിജിറ്റൽ ബൈബിള്‍ വിപ്ലവം – ദൈവവചനം നിങ്ങളുടെ വിരൽത്തുമ്പിൽ

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നതും, വായിക്കപ്പെടുന്നതുമായ പുസ്തകമാണ് ബൈബിൾ. ദൈവവചനം എല്ലാ ജനങ്ങളിലേക്കും, എല്ലാ ഭാഷകളിലേക്കും എത്തിക്കുവാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെട്ടുവെന്നും അതിനു പിന്നിലെ ദൈവപ്രവർത്തികളും സമീപകാല ചരിത്രം പരിശോധിക്കുമ്പോൾ നമുക്കു വ്യക്തമാകുന്നു. ഈ സാങ്കേതിക കണ്ടുപിടിത്തങ്ങൾ മഹാനിയോഗ ദൗത്യപൂർത്തീകരണത്തിലേക്കും, ബൈബിൾ പരിഭാഷ പ്രവർത്തനങ്ങളിലേക്കും വളരെയധികം സംഭാവന നൽകിയിട്ടുണ്ട് എന്ന് മാത്രമല്ല, ഈ 21-ാം നൂറ്റാണ്ടിൽ അവ മിഷൻ പ്രവർത്തനങ്ങളിൽ വളരെയേറെ ഉപയോഗപ്പെട്ടുവന്നുമിരിക്കുന്നു.

ഒക്ടോബര് 29 – അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 29 ലോക ഇന്റര്‍നെറ്റ് ദിനമായി 2005 മുതൽ ആചരിച്ചുവരുന്നു. 1969 ഒക്ടോബര്‍ 29നു ഇന്റർനെറ്റിന്റെ ആദ്യ രൂപമായ ആർപ്പാനെറ്റിലൂടെ ആദ്യത്തെ ഇലക്ട്രോണിക് സന്ദേശം ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയച്ച സംഭവത്തെ അനുസ്മരിക്കാനാണ് ലോകമെങ്ങും അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്. ഈ ലക്കം ബൈബിൾ ടെക്നോളജി കോളത്തിൽ ഇന്റർനെറ്റ് എങ്ങനെ ദൈവവചനപ്രഘോഷണത്തിൽ സഹായിക്കുന്നു എന്ന് നോക്കാം.

ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്തിരിക്കുന്നതും, വായിക്കപ്പെടുന്നതുമായ പുസ്തകമാണ് ബൈബിൾ. ദൈവവചനം എല്ലാ ജനങ്ങളിലേക്കും, എല്ലാ ഭാഷകളിലേക്കും എത്തിക്കുവാൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെട്ടുവെന്നും അതിനു പിന്നിലെ ദൈവപ്രവർത്തികളും സമീപകാല ചരിത്രം പരിശോധിക്കുമ്പോൾ നമുക്കു വ്യക്തമാകുന്നു. ഈ സാങ്കേതിക കണ്ടുപിടിത്തങ്ങൾ മഹാനിയോഗ ദൗത്യപൂർത്തീകരണത്തിലേക്കും, ബൈബിൾ പരിഭാഷ പ്രവർത്തനങ്ങളിലേക്കും വളരെയധികം സംഭാവന നൽകിയിട്ടുണ്ട് എന്ന് മാത്രമല്ല, ഈ 21-ാം നൂറ്റാണ്ടിൽ അവ മിഷൻ പ്രവർത്തനങ്ങളിൽ വളരെയേറെ ഉപയോഗപ്പെട്ടുവന്നുമിരിക്കുന്നു. സുവിശേഷം പങ്കിടാനും, സഭാ പ്രവര്‍ത്തനങ്ങള്ക്കും ഇന്ന് മിക്ക സഭകളും, സുവിശേഷസംഘടനകളും ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചു വരുന്നു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ലോകമെമ്പാടും വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാനുള്ള വിലപ്പെട്ടതും ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് സോഷ്യൽ മീഡിയ. ദൈവവചനം കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുവാൻ ഡിജിറ്റൽ മീഡിയ കൂടുതലായി ഇക്കാലത്തു ഉപയോഗിച്ച് വരുന്നു. 2008 ജൂലൈ 10 നു ആപ്പിൾ സ്റ്റോറിന്റെയും, 2008 ഒക്ടോബർ 22 നു ആൻഡ്രോയിഡ് മാർക്കറ്റിന്റെയും (ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ) ആവിര്ഭാവത്തോടെയാണ് ദൈവവചനം നമ്മൾക്ക് വിരൽ തുമ്പിൽ ലഭ്യമാവാൻ തുടങ്ങിയത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ജോഹന്നാസ് ഗുട്ടൻബെർഗും മാർട്ടിൻ ലൂഥറും തിരുവെഴുത്ത് ജനങ്ങളുടെ കൈകളിലെത്തിക്കാൻ ആഗ്രഹിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം, ഈ പുതിയ കാലഘട്ടത്തിൽ അവർക്ക് അന്ന് സങ്കൽപ്പിക്കാവുന്നതിലും അധികമായ സാങ്കേതികവിദ്യകളിലൂടെ അവരുടെ ദർശനം അതിശയകരമായ വേഗതയിൽ നിറവേറ്റപെടുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളിൽ നൂതന സാങ്കേതികവിദ്യ സംവിധാനമായ കമ്പ്യൂട്ടറും ആശയവിനിമയോപാധിയായ ഇന്റർനെറ്റും ലോകത്തിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ചു. ലോകമെമ്പാടും സുവിശേഷം എത്തിക്കേണ്ടുന്ന മഹാനിയോഗത്തെ കുറിച്ച് വിശ്വാസികൾ തല്പരരായി; മിഷൻ വേലയും, ബൈബിൾ പരിഭാഷ പ്രസ്ഥാനങ്ങളും ആ മാറ്റത്തിനൊപ്പം ഉയർന്നു. തൽഫലമായി, പത്ത് വർഷത്തിനുള്ളിൽ ആയിരത്തിലധികം പുതിയ ഭാഷകളിൽ കൂടി ദൈവവചന പരിഭാഷ പൂർത്തീകരിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകൾക്ക് ഇപ്പോൾ ദൈവവചനം ഡിജിറ്റൽ രൂപത്തിൽ അവരുടെ വിരൽ തുമ്പിൽ എല്ലായ്‌പ്പോഴും ലഭ്യമാകുന്നു എന്നത് മാത്രമല്ല, അവർ ദൈവവചനവുമായി സജീവമായി ഇടപഴകുകയും, ലോകമെമ്പാടുമുള്ള ഓൺലൈൻ കൂട്ടായ്മകളിലൂടെ പരസ്പരം സമ്പർക്കം പുലർത്തി വരികയും ചെയ്യുന്നു.

ലോകജനസംഖ്യയായ 791 കോടിയിൽ 67.1% ജനങ്ങൾ (531 കോടി) മൊബൈൽ ഉപയോഗിക്കുന്നവരെന്നും, 62.5% ജനങ്ങൾ (495 കോടി) ഇന്റർനെറ്റ് ഉപയോഗിക്കുന്നുവരെന്നും, 58.4% ജനങ്ങൾ (462 കോടി) സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവരെന്നും പഠനങ്ങൾ തെളിയിക്കുന്നു. (അവലംബം : wearesocial.com) അതിനാൽ തന്നെ ലോകമെമ്പാടുമുള്ള ബൈബിൾ പരിഭാഷ സംഘങ്ങൾ നിലവിൽ ബൈബിൾ പ്രസിദ്ധീകരണ വേളയിൽ, പ്രിന്റഡ് ബൈബിളുകൾക്കൊപ്പമോ അതിനേക്കാൾ അധികമായോ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ ബൈബിൾ പ്രസിദ്ധീകരണത്തിനും, അതിന്റെ വിതരണത്തിനും പ്രാമുഖ്യം നൽകി വരുന്നതായി കണ്ടു വരുന്നു. അത് പോലെ തന്നെ ലോകജനതയുടെ എഴുപത് ശതമാനത്തോളം ജനങ്ങൾ സംസാരഭാഷകള്‍ മാത്രം ഉപയോഗിക്കുന്നവരാണ് എന്ന് അനുമാനിക്കപ്പെടുന്നു. അത്തരം വാമൊഴി ഭാഷാ സമൂഹങ്ങളിൽ പ്രിൻറ് ബൈബിളിനേക്കാളും, ശ്രവ്യ-ദൃശ്യ രൂപത്തിലുള്ള ഡിജിറ്റൽ ബൈബിൾ കൂടുതൽ ഉപകാരപ്രദമാവും. പ്രിന്റിങ്ങിനെ അപേക്ഷിച്ചു ഡിജിറ്റൽ ബൈബിൾ കുറഞ്ഞ ചിലവിൽ കൂടുതൽ ആളുകളിൽ എത്തിക്കുവാനുള്ള സാഹചര്യവും മറ്റൊരു നേട്ടമാണ്. അതെ സമയം തന്നെ, ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യതയുടെ അപര്യാപ്തത, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ഉള്ള അജ്ഞത അല്ലെങ്കിൽ മതിയായ പരിശീലനം ഇല്ലാതിരിക്കുക, സ്മാർട്ട് ഫോണുകളുടെ അഭാവം, എന്നിവ ഡിജിറ്റൽ ബൈബിൾ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കാം.

ഡിജിറ്റൽ ബൈബിൾ ലഭ്യത – ഇന്ത്യൻ ഭാഷകളിൽ

പ്രമുഖ ബൈബിൾ ആപ്പുകളായ യൂവേർഷൻ, Bible.is എന്നിവയിൽ നിരവധി ഇന്ത്യൻ ഭാഷകളിൽ ദൈവവചനം ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോര്മാറ്റുകളിൽ ലഭ്യമാണ്. അതോടൊപ്പം തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ആയിരകണക്കിന് ബൈബിൾ ആപ്പുകൾ ലഭ്യമാണ്. നൂറിലധികം ഇന്ത്യൻ ഭാഷകളിലെ ബൈബിൾ വെബ്സൈറ്റ് ലിങ്കുകൾ www.biblesindia.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അത് പോലെ തന്നെ ebible.org, biblebrain.com, scriptureearth.org, joshuaproject.net, vachanonline.com, freebiblesindia.in എന്നീ വെബ്സൈറ്റുകളിൽ നിരവധി ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ ഡിജിറ്റൽ ബൈബിൾ റിസോഴ്സുകൾ ലഭ്യമാണ്.

ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ ലഭ്യമായ എല്ലാ മാധ്യമങ്ങളും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. ഭൂമിയുടെ അറ്റം വരെ സുവിശേഷം അറിയിക്കാൻ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. നമ്മൾ പ്രസംഗിക്കുന്ന സുവിശേഷത്തെക്കുറിച്ച് നമ്മൾക്ക് യാതൊരു സന്ദേഹവുമില്ല. നമ്മുടെ ജീവിതകാലത്ത് ദൈവം നമ്മെ തന്റെ സന്ദേശവാഹകരായി തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ. ഇന്നത്തെ കാലഘട്ടത്തിനു അനുസൃതമായുള്ള ആധുനിക സാങ്കേതികവിദ്യകളും, ഇൻറർ‌നെറ്റ്, സോഷ്യൽ മീഡിയ, തുടങ്ങി നിരവധി മാധ്യമങ്ങളിലൂടെ ദൈവവചനം ഭൂമിയുടെ അറ്റങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദൈവം നമ്മെ ഏവരെയും സഹായിക്കുമാറാകട്ടെ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.