വെസ്റ്റേൺ പെന്തെക്കോസ്‌തൽ കോൺഫറൻസിൻ്റെ 34 മത് സമ്മേളനം ജൂലൈ 18 ന്

KE NEWS DESK

സിയാറ്റിൽ: അമേരിക്കയുടെയും കാനഡയുടെയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിയേറി പാർക്കുന്ന മലയാളി പെന്തെക്കോസ്തസ്യടെ സംഗമവേദിയായ വെസ്റ്റേൺ പെന്തെക്കോസ്‌തൽ കോൺഫറൻസിൻ്റെ 34 മത് സമ്മേളനം ജൂലൈ 18 മുതൽ 21 വരെ സിയാറ്റിൽ പട്ടണത്തിനടുത്തുള്ള കിർക്ക്‌ലാൻറ് സിറ്റിയിലെ നോർത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കും.

പ്രശസ്ത സുവിശേഷ പ്രസംഗകരായ ഇവാ. സാജു മാത്യു ജെയിംസ് ജോർജ് പത്തനാപുരം ഇന്ത്യ പെന്തക്കോസ് ചർച്ച് ഓഫ് സിയാറ്റിൽ ശുശ്രൂഷകനായ പാസ്റ്റർ സാം തോമസ് കല്ലട എന്നിവരാണ് പ്രധാന പ്രസംഗകർ. സഹോദരിമാർക്കായുള്ള യോഗങ്ങളിൽ സിസ്റ്റർ ജെസി സാജു പ്രസംഗിക്കും.

‘കർത്താവിന്റെ വരവും ദൈവജനത്തിൻ്റെ ഒരുക്കവും’ എന്നതാണ് കോൺഫറൻസിൻ്റെ ചിന്താവിഷയം. വിശാലമായ പാർക്കിംഗ് സൗകര്യമുള്ള ക്യാമ്പസിൽ നടക്കുന്ന സമ്മേളനങ്ങളിൽ വിഭവസമൃദ്ധമായ ഭക്ഷണം നൽകാനുള്ള ക്രമീകരണം ചെയ്‌തിട്ടുണ്ട്. രജിസ്ട്രേഷൻ സൗജന്യമായി നടത്തുന്ന ഈ കോൺഫറൻസിലേക്ക് അമേരിക്കയുടെയും കാനഡയുടെയും പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ള വിശ്വാസികൾക്കും ശുശ്രൂഷകന്മാർക്കും പങ്കെടുക്കാമെന്നും ആധുനിക സൗകര്യങ്ങൾ ഉള്ള ഹോട്ടലുകൾ താമസത്തിനായി അടുത്ത സ്ഥലങ്ങളിൽ ലഭ്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.

സിയാറ്റിൽ ഏരിയയിലെ പൊതു ശുശ്രൂഷകനും പവർവിഷൻ ചാനലിലെ പ്രസംഗകനുമായ പാസ്റ്റർ പി.സി എബ്രഹാം (കൺവീനർ), ഇന്ത്യ പെന്തെക്കോസ്ത‌്യ അസംബ്ലീസ് ഓഫ് സിയാറ്റിലിൻറെ നേതൃസ്ഥാനങ്ങളിൽ പരിചിതനായ ബ്രദർ ഫിലിപ്പ് മാത്യു കയ്യാലത്ത് (സെക്രട്ടറി), ഇന്ത്യ പെന്തെക്കോസ്ത‌് ചർച്ച് ഓഫ് സിയാറ്റിലിലെ മുതിർന്ന വിശ്വാസിയും സംഘാടകനുമായ ബദർ വിൽസൺ മാത്യു ( ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിശാലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.