അന്തർദേശീയ നേഴ്‌സസ് ദിന അനുസ്മരണങ്ങളുമായി, സിസ്റ്റർ മേരി സീ ജോൺ

സിസ്റ്റർ മേരി സീ ജോൺ
(നേഴ്‌സസ് മിഷൻ വോയിസ് മുഖ്യ പത്രാധിപരായിരുന്നു)

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മ വാർഷീക ദിനം ആയ മെയ് 12 അന്താരാഷ്ട്ര നേഴ്‌സസ് ദിനം ആയി ആചരിക്കുന്നു. ഇത്തവണ തന്റെ ഇരുനൂറാമതു ജന്മ വാർഷീക ദിനം ആയിരുന്നു. കയ്യിൽ കത്തുന്ന ദീപവുമായി ഹൃദയത്തിൽ സേവന വൃഗ്രതയോടും കണ്ണിൽ ദീനാനുകമ്പയുമായി യുദ്ധ മുഖത്ത് ഓടിനടക്കുന്ന ആ ചിത്രം നമുക്ക് ചിരപരിചിതമാണല്ലോ. ആതുര സേവന രംഗത്ത് ഏറ്റവും അധികം ശോഭിക്കുന്ന ഒരു മേഖലയാണ് നേഴ്‌സിങ്. നേഴ്‌സ് എന്ന പദം നമ്മിലുണർത്തുന്ന ചിത്രം ശുഭ്ര വസ്ത്രം ധരിച്ച് സ്നേഹവും മനസ്സലിവുമായി നമ്മുടെ മുൻപിൽ നിൽക്കുന്ന ഒരു വ്യക്തി എന്നതാണ്, പല ഉദ്ദേശ്യത്തോടെ ആണ് പലരും നേഴ്‌സിങ് തെരഞ്ഞെടുക്കുന്നത് ചിലർ അനായാസം ലഭിക്കാവുന്ന ജോലി സാധ്യത കണ്ടാണ് ,മറ്റു ചിലർ വിദേശ രാജ്യങ്ങളിൽ പോകുവാൻ ഒരവസരം ആയും കുറച്ചുപേരെങ്കിലും സേവനതൽപരരായി മറ്റുള്ളവരേ ശുശ്രൂഷിക്കണം എന്ന താൽപര്യത്തോടെ കടന്നു വരുന്നു, എന്നാൽ ഈ രംഗത്ത് ചില നാളുകൾ തുടരുമ്പോൾ എല്ലാവരും സേവന സന്നദ്ധ രായി മാറാറുണ്ട് കാരണം നിരന്തരം അവർ കാണുന്ന അപകട മരണങ്ങൾ, മാറാരോഗികൾ, നിരാലംബരും വിധവമാരാ യിതീരുന്നവർ,ഈ കാഴ്ചകൾ ഒക്കെ അവരെ മനസ്സലിവുള്ളവരാക്കും,

വിദേശരാജ്യങ്ങളിൽ പോകണം എന്ന ലക്ഷ്യവുമായാണ് ഞാനും ഈ ജോലിയേ സമീപിച്ചതെങ്കിലും, ആ ജോലി ആരംഭിച്ചപ്പോഴാണ് ദീനാനുകമ്പയും,സേവന തൽപരയായും ഞാൻ മാറുന്നത്. ആദ്യ നാളുകളിൽ രക്തം ,മുറിവുകൾ,ശവശരീരം ഒക്കെ കാണുമ്പോൾ ഭയവും തലകറക്കവും ഒക്കെ എനിക്ക് അനുഭവപ്പെട്ടിരുന്നു,ഒരു തവണ മയങ്ങി പോയതായ സാഹചര്യത്തിൽ ഒപ്പം ഉണ്ടായിരുന്നു സിസ്റ്റർ പറഞ്ഞു ഇങ്ങനെ ആണെങ്കിൽ എങ്ങനെ മുൻപോട്ടു പോകും, ബുദ്ധിമുട്ട് ആകുമല്ലൊ എന്ന് അതുകേട്ട് വളരെ ഭാരത്തോടെ ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു, ദൈവം എന്റെ പ്രാർത്ഥന കേട്ടു അതിനു ശേഷം ഇന്നുവരെയും ആ പ്രയാസം ഉണ്ടായിട്ടില്ല. മുംബൈയിൽ ആണ് ഞാൻ പഠനം ആരംഭിച്ചത് തുടർന്ന് അവിടെ ജോലിയിൽ പ്രവേശിച്ചു, റയിൽവേ അപകടങ്ങൾ നിരവധി നടക്കുന്ന ഒരു സ്ഥലം കൂടെ ആണ് മുംബൈ, ഒരിക്കൽ അറ്റുപോയ ഒരു ശരീരാവയം റെയിൽവേ പോലീസ് എന്റെ കയ്യിൽ ഏൽപ്പിച്ചു,എന്നാൽസമചിത്തതയോടെ ശുശ്രൂഷകൾ ചെയ്യുവാനും ഇങ്ങനെയുള്ള പ്രയാസഘട്ടങ്ങളിൽ ദൈവം എന്നെ സഹായിച്ചു, നേഴ്‌സിങ് പഠനവേളയിൽ തന്നെ ഹോസ്റ്റലിൽ പ്രാർത്ഥന ക്രമീകരിക്കുവാനും പ്രാർത്ഥന നടത്തുവാനും, ക്രിസ്തു വിന്റെ സാക്ഷ്യം വഹിക്കുന്നതിനും ഇടയായി.മുംബൈയിൽ ആയിരുന്ന വേളയിൽ ആശ്രയം ഇല്ലാതെ അനാഥരായ രോഗികളെ പരിചരിക്കാനും ഒരു കുമ്പിളിൽ നിലകടലയും ആയി അടുത്തെത്തി ,ആശ്വാസംപകരുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം, നാം ചെല്ലുന്നതോർത്ത് നമ്മേ കാത്തിരിക്കുന്നതും ഒക്കെ നിത്യ ജീവസന്ദേശം പകർന്നു കൊടുക്കാനുള്ള വിലപ്പെട്ട അവസരങ്ങൾ ആയിരുന്നു ഒപ്പം നമ്മുടെ ഹൃദയം നിറയുന്ന അനുഭവവും.
തുടർന്ന് 1976 ൽ സൗദി അറേബ്യയിൽ കുടുംബ മായി തിമസിച്ച് ആരാധന സ്വാതന്ത്ര്യം ഇല്ലാത്ത ആ രാജ്യത്ത് എന്റെ ഭർത്താവായ പാസ്റ്റർ സീ ഒ ജോണിന്റെ നേതൃത്വത്തിൽ ഭവനത്തിൽ പ്രാർത്ഥന ആരംഭിച്ചു ആ സമയങ്ങളിൽ പല നേഴ്‌സസ് ഹോസ്റ്റലുകൾ സന്ദർശിച്ചു പ്രാർത്ഥനകൾ നടത്തുവാൻ കർത്താവ് അവസരം തന്നു,

ഈ സാഹചര്യത്തിൽ ദൈവം തന്ന ദർശനം ആയിരുന്നു ഒരു പ്രസിദ്ധീകരണം എന്നത്, സുവിശേഷകർക്ക് കടന്നു ചെല്ലാൻ കഴിയാത്ത ഇടത്ത് തപാലിലൂടെ സുവിശേഷ സന്ദേശം എത്തിക്കുക, ബാംഗ്ലൂരിൽ വന്നതിനുശേഷം ആരംഭിച്ച “നേഴ്സസ് മിഷൻ വോയിസ് “എന്ന പ്രസിദ്ധീകരണം. ആരാധന സ്വാതന്ത്ര്യം ഇല്ലാതിരുന്ന നേഴ്‌സിങ് വിദ്യാർത്ഥികൾക്കും അനുഗ്രഹമായിരുന്നു. പതിനാറു വർഷത്തോളം ഈ പ്രസിദ്ധീകരണ പ്രവർത്തനം തുടരുവാൻകർത്താവു സഹായിച്ചു, ഈ പ്രസിദ്ധീകരണം അനേകർക്ക് അനുഗ്രഹവും ആശ്വാസവുമായി, ആത്മഹത്യക്കായി തയ്യാറെടുത്തവർ ഈ മാസികയിലെ ആനുഭവ സാക്ഷ്യങ്ങൾ അവരെ ജീവിതത്തിലേക്ക് മടക്കി വരുത്തുവാൻ കാരണം ആയിട്ടുണ്ട്.അനേകർ നിത്യ ജീവന്റെ അവകാശികളായി തീർന്നു ,തുടർന്ന് രണ്ട് നേഴ്സിങ് ഹോസ്റ്റലിൽ പ്രാർത്ഥന യും ആരാധനയും നടത്തുവാൻ കഴിഞ്ഞു, ഇപ്പോഴും അത് തുടരുന്നു.

ആഗോള വ്യാപകമായി ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ഈ നേഴ്‌സിങ് സമുഹത്തിന്റെ സമർപ്പണം, സ്വ കുടുംബത്തെയും , പിഞ്ചുകുഞ്ഞുങ്ങളെയും എന്തിന് സ്വ ജീവനെ പ്പോലും അവഗണിച്ച് അർപ്പണ ബോധത്തോടെയുള്ള സേവനം എത്ര ശ്ലാഘനീയമാണ്. ഈ നേഴ്‌സിങ് സമൂഹത്തിന്റെ ഒരു ഭാഗമായിരിന്നൂ എന്നതിൽ ഞാനും ഏറെ അഭിമാനിക്കുന്നു. അനേകരെ നേഴ്‌സിങി നായി പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞു ഏന്നതിലും സന്തോഷം ഉണ്ട്.

ഈ പ്രത്യേക ദിനത്തിൽ എന്റെ പ്രീയ നേഴ്സസ് സഹോദരങ്ങളോട് പറയുവാനുള്ളത് നിങ്ങൾ തിരഞ്ഞെടുത്ത സേവന മേഖല ഏറെ അഭിമാനിക്കത്തക്കതും, ആദരവ് അർഹിക്കുന്ന തുമാണ് ,വരുന്ന ഒരു വർഷം നിങ്ങൾ ശുശ്രൂഷിക്കുന്നവർ പൂർണ്ണ സൗഖ്യം പ്രാപിക്കുകയും നിങ്ങളിലുടെ നിത്യജീവന്റെ അവകാശികൾ ആകുവാനും ഇടവരട്ടെ.

  സിസ്റ്റർ, മേരി സീ ജോൺ.
കർണ്ണാടക യിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ സഹോദരി സമാജത്തിന്റെ പ്രസിഡന്റായി ദീർഘ വർഷങ്ങൾ സേവന അനുഷ്ഠിച്ചിട്ടുണ്ട്, പത്രാധിപരംഗത്തെ വിശിഷ്ട സേവനത്തിന് ക്രൈസ്തവ എഴുത്തുപുരയുടെ പുരസ്‌കാരത്തിന് ആർഹയായിട്ടുണ്ട് സിസ്റ്റർ മേരി സീ ജോൺ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.