‘Google Chrome’ അപ്‌ഡേറ്റ് ചെയ്യണം; ഗൂഗിളിന്റെ മുന്നറിയിപ്പ്

ന്യൂയോർക്: സെർച്ച് എൻജിനായ ക്രോം അപ്ഡേറ്റ് ചെയ്യാൻ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ നിർദേശം. വൈറസ് ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സിവിഇ- 2022-3075 എന്ന പേരിലാണ് ഭീഷണി നിലനിൽക്കുന്നത്. വൈറസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ സുരക്ഷാ ക്രമീകരണത്തിന് രൂപം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ സുരക്ഷാക്രമീകരണം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിൻഡോസ്, മാക്, ലിനക്സ് എന്നി ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർക്കായാണ് സുരക്ഷാ ക്രമീകരണം.

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യുന്നത് വരെ വൈറസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ല. ഈ വർഷം ആറാമത്തെ തവണയാണ് ക്രോം സുരക്ഷാ ഭീഷണി നേരിടുന്നത്. ഉടൻ തന്നെ ക്രോം അപ്ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും കമ്പനി അഭ്യർഥിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.