കാലികം : കോവിഡും വിശ്വാസികളും | വെസ്‌ലി പി. എബ്രഹാം

കൊറോണ കാലത്ത് ഒരു മനുഷ്യൻ ഏറ്റവും പാലിക്കേണ്ട കാര്യമാണ് വ്യക്‌തി ശുചിത്വം. ഒരു താരതമ്യം

⚛️ വെള്ളം

ഈ കൊറോണ കാലഘട്ടത്തിൽ നാം കൈകൾ ശുദ്ധീകരിക്കാൻ ഉപയോഗിച്ച് പ്രകൃതി ദത്തമായ വിഭവമാണ് വെള്ളം.

യുദ്ധങ്ങളെക്കാൾ ഉപരി ഭാവിയിൽ ഉണ്ടാകുന്നത് വെള്ളത്തിന്റെ ക്ഷാമം, അത്‌ മൂലമുള്ള പ്രശ്നങ്ങൾ തന്നെ. എന്തിനേറെ, കാവേരി നദി ജലതർക്കം, മുല്ലപെരിയാർ ഇങ്ങനെ നിരവധി പ്രശ്നങ്ങൾ വര്ഷങ്ങളായി തുടരുന്നു.

കരുതലോടെ സൂക്ഷിച്ചു ഉപയോഗിച്ചാൽ നമുക്കും വരും തലമുറയ്ക്കും പ്രയോജനം ചെയ്യും.

ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല. കാണാത്ത അണുവിനെ നശിപ്പിക്കാൻ വെള്ളം മനുഷ്യന് വേണമെങ്കിൽ നമ്മെ സൃഷ്ടിച്ച ദൈവത്തിന്റെ സന്നിധിയിൽ എത്തിച്ചേരുവാൻ നാം പാപത്തിന്റെ കറ കഴുകി കളഞ്ഞ് വിശുദ്ധരായി കരുതലോടെ ജീവിക്കണം.

ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയ കാര്യമാണ് തനിക്ക് പരിശുദ്ധത്മാവിൽ നിറഞ്ഞു ആരാധിക്കുവാൻ കഴിയുന്നത്. പരിശുദ്ധത്മാവിനെ വെള്ളത്തോടെ ഉപമിച്ചതായും കാണുന്നു.

⚛️ സോപ്പ് / സാനിട്ടൈസർ

ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പ് കൊണ്ട് ശുദ്ധീകരിക്ക എന്ന് ദൈവവചനം.

കോവിഡ് കാലത്ത് അണുവിനെ തുരത്തുവാൻ മെഡിക്കൽ സയൻസ് നൽകിയ ഏറ്റവും ലളിതമായ പരിഹാരം മാർഗമാണ് ഇടവേളകളിൽ സോപ്പ്, സാനിറ്റിസർ കൊണ്ട് കൈകൾ ശുദ്ധമാക്കുക എന്നുള്ളത്.

അതെ, പാപത്തിന്റെ കുഴിയിൽ ആണ് നാം പാർക്കുന്ന ലോകവും നമ്മുടെ സമൂഹവും. അതിൽ നിന്നും ദിനംപ്രതി ശുദ്ധീകരണം പ്രാപിക്കണം. ഓരോ നിമിഷവും നമ്മുടെ കുറവുകൾ ഏറ്റു പറയുകയും വീണ്ടും ആവർത്തിക്കില്ല എന്നും ഉറപ്പ് വരുത്തി അതിൽ പെടാതെ പ്രലോഭനത്തിന്റെ ചങ്ങല പൊട്ടിക്കണം.

⚛️ മാസ്ക്ക് / Mask

മൂടുപടം, തിരശീല ഒക്കെ ദൈവമക്കൾക്ക് കേട്ടറിവും കണ്ടിട്ടുമുള്ള വസ്തുതയാണ്.

ഈ മഹാമാരിയുടെ സമയത്ത് മാസ്ക്ക് ധരിക്കണം. നിയമം തെറ്റിച്ചാൽ പിഴ, വീണ്ടും ആവർത്തിച്ചാൽ എത്രെയോ ഇരട്ടി പിഴ.

മറ്റുള്ളവർക്ക് ദോഷം വരുന്ന രീതിയിൽ അണുക്കൾ പകരാതെ ഇരിക്കുവാൻ, അശുദ്ധമായത് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതേ ഇരിക്കുവാൻ മാസ്ക്ക് നിർബന്ധമാണ്. അതെ പോലെ നമ്മുടെ ശരീരങ്ങളെ, ഒപ്പം നാവ് എന്ന അവയവത്തെയും കാത്ത് സൂക്ഷിക്കാം.

ഈ ലോകത്തിൽ നാം നിയമം തെറ്റിച്ചാൽ വരുവാൻ ഇരിക്കുന്ന ലോകത്തിൽ പ്രവേശനം ലഭിക്കാൻ സാധിക്കില്ല. ദൈവത്തിന്റെ കൽപ്പനകൾ തെറ്റിച്ചാൽ നമുക്ക് അവിടെ എത്തുവാൻ സാധിക്കുമോ? ദൈവമക്കൾ വേർപ്പെട്ട് അവന്റെ ചട്ടങ്ങളും പ്രമാണങ്ങളും പാലിച്ചു ജീവിക്കാൻ കഴിയണം.

⚛️ സാമൂഹിക അകലം / Social_Distancing

നമുക്ക് എത്ര പ്രിയപ്പെട്ടവരാണ് എന്ന് പറഞ്ഞാലും ഈ കാലയളവിൽ മറ്റുള്ളവരുമായി ഇടപെടുമ്പോൾ
അകലം പാലിക്കണം.
അത് ജോലി സ്ഥലത്തൊ, മരണവീട്ടിലോ, വിവാഹ വേദിയിലോ, കടകളിലോ എവിടെയും ആകട്ടെ.. നാം സാമൂഹിക അകലം പാലിക്കണം. റേഷൻ വാങ്ങാൻ പോലും നിഷ്കർഷിച്ച അകലത്തിൽ വട്ടത്തിനുള്ളിൽ
നിന്നാൽ മാത്രമേ റേഷൻ ലഭിക്കുകയുള്ളൂ എന്ന് നാം നേരിട്ട് കണ്ടു.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് അപ്പോൾ തന്നെ ഒരു വിശ്വാസി അവിശ്വാസികളുമായി ഇണയില്ലപിണ കൂടു കയുമരുത്. സഹോദരന് ഇടർച്ചയ്ക്ക് കാരണം ഉണ്ടാകുന്ന കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും വേണം.

സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു ഈ കോവിഡ് കാലത്ത് നാം ഓരോത്തരും മുൻകരുതലുകൾ എടുക്കുന്നു. എങ്കിൽ, അക്കരെ നാട്ടിൽ എത്തിച്ചേരുവാൻ വിശ്വാസികളായ നാം ക്രിസ്തീയ ജീവിതത്തിൽ എന്തും മാത്രം മുൻകരുതലുകൾ എടുക്കണം.? ചിന്തിച്ചു നോക്കുക…

കർത്താവിന്റെ വരവിനായി ഒരുങ്ങി കാത്തിരിക്കാം, നഷ്ട്ടപെട്ട് പോകാതെ…

വെസ്‌ലി പി. എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.