ലേഖനം: വിശ്വസ്തതയിൽ വെളിപ്പെടുന്ന അനുഗ്രഹം | ജോളി റോണി, കുവൈറ്റ്

“വിശ്വസ്‌തത ഭൂമിയിൽനിന്നു മുളക്കുന്നു, നീതി സ്വർഗ്ഗത്തിൽ നിന്നും നോക്കുന്നു” (സങ്കീ 85: 11). നമ്മുടെ ജീവിതത്തിൽ, നാം ഓരോരുത്തരും ക്രിസ്തുവിന്റെ അനുയായികൾ ആയി ജീവിക്കുമ്പോൾ, ക്രിസ്തു നമ്മിൽ കാണിച്ചു മാതൃകയാക്കി തന്ന ഒന്നാണ് വിശ്വസ്തത. നാം ഒരു ദൈവ പൈതലായി ജീവിക്കുമ്പോൾ നമ്മിൽ പൂർണമായും വെളിപ്പെടേണ്ടിയ ഒന്നാണ് വിശ്വസ്തത. നമ്മെ കർത്താവ് എൽപിച്ച സകലത്തിലും നാം വിശ്വസ്തർ ആയിരിക്കണം. നാം വസിക്കുന്ന സഭയിൽ, നമ്മുടെ മാതാപിതാക്കളുടെ മുമ്പിൽ, കുടുംബ ജീവിതത്തിൽ, ജോലിയിൽ, നമുക്ക് ദൈവംതന്ന താലാന്ത് അങ്ങനെ കർത്താവ് നൽകിയ സകലത്തിലും നാം വിശ്വസ്തരാണോ?നാം ഒരോരുത്തരും നമ്മിലേക്ക്‌ ഒന്ന് നോക്കേണ്ടിയതായി ഇരിക്കുന്നു. തിരുവചനം പ്രകാരം വിശ്വസ്‌തത ഭൂമിയിൽ നിന്നാണ് വരുന്നത്, അത് നമ്മുടെ പ്രവർത്തിയിൽ കൂടി നാം കാണിച്ചു കൊടുക്കുന്നു. ലുക്കോസ് (19:17) സുവിശേഷത്തിൽ പറയുന്നു നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതു കൊണ്ട് 10 പട്ടണത്തിനു അധികാരം മുള്ളവൻ. നാം ദൈവ സന്നിധിയിൽ വിശ്വസ്‌തർ ആണെങ്കിൽ കർത്താവ് നമ്മെ അനുഗ്രഹിക്കും നിശ്ചയം.

യോസഫ് എന്ന ദൈവഭക്തൻ തന്നെ ഏൽപ്പിച്ചതിൽ എല്ലാത്തിലും വിശ്വസ്‌തൻ ആയിരുന്നു. ദൈവം യോസഫിന്റെ കൂടെ ഉണ്ടായിരുന്നു (ഉല്പത്തി 39:2,23) അതുകൊണ്ട് യോസഫ് ചെല്ലുന്നിടത്തു ഒരു അനുഗ്രഹവും ഉണ്ടാകും. എല്ലായിടത്തും, ദൈവത്തെ പ്രസാദിപ്പിച്ചു നിന്നത് കൊണ്ട് ദൈവം യോസഫിനെ ഉയർത്തി. അബ്രഹാം തന്നെ ദൈവം ഏൽപിച്ച പട്ടണത്തിന് വേണ്ടി ഇടുവ് നിന്ന് പ്രാർത്ഥിക്കുവാൻ തയ്യാറായപ്പോൾ ദൈവം ഒരു ദേശത്തെ തന്നെ മാനിച്ചു.

പ്രിയരെ, നമ്മെ കർത്താവ് ദേശത്തിനുവേണ്ടി, നശിച്ചു പോകുന്ന ജനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ‌ ഏൽപിച്ചതെങ്കിൽ അത് നാം വിശ്വസ്തതയോടെ ചെയ്യുക മറിച്ച് മന:പ്പൂർവം നാം അത് ചെയ്യാതിരുന്നാൽ അതു പാപം ആയി മാറും.

നാം നമ്മുടെ ജീവിതത്തിൽ ചെറിയ കാര്യത്തിൽ പോലും വിശ്വസ്തതയോട് ജീവിച്ചാൽ നമ്മെ കാണുന്ന ദൈവം, നമ്മെ അറിയുന്ന ദൈവം, നമുക്ക് വേണ്ടി സകലവും ചെയ്തു തരും. നമ്മെ ആക്കി വെച്ചിരിക്കുന്ന സഭയിലും, കുടുംബത്തിലും, ജോലി മേഘലകളിലും, ദൈവം തന്നിരിക്കുന്ന ശ്രുശ്രുഷയിലും, നാം വിശ്വസ്തർ ആയിരിക്കുക മാത്രം ചെയ്താൽ മതി. വെളിപ്പാട് (2:10) പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്ന “മരണപര്യന്തം വിശ്വസ്‌തനായിരിക്ക എന്നാൽ ഞാൻ ജീവകിരീടം നിനക്ക് തരും” ക്രിസ്തുവിൽ വീണ്ടും ജനിച്ച നാം ഓരോരുത്തരും, നമ്മുടെ നല്ല പ്രവർത്തികൾ സ്വർഗ്ഗത്തിൽ നീതിയായി കണക്കിടും. ക്രിസ്തുവിനോടുള്ള ബന്ധത്തിൽ നമ്മുടെ, വിശ്വാസവും, സ്നേഹവും, പ്രവർത്തിയും, പ്രത്യാശയും നമ്മെ നിത്യതയിൽ എത്തിക്കും. ആകയാൽ നമുക്ക് ഭൂമിയിൽ വിശ്വസ്‌തതയോടെ ജീവിക്കാം. കർത്താവിന്റെ വരവിനായി ഒരുങ്ങാം, അതിനായ് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

സിസ്റ്റർ ജോളി റോണി, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.