ലേഖനം: ഓര്‍ക്കുന്ന ദൈവം | വർഗീസ് തോമസ്

യഹോവ എവിടെയെല്ലാം ഓർത്തിട്ടുണ്ടോ ആരെയെല്ലാം ഓർത്തിട്ടുണ്ടോ അവരെ എല്ലാം അനുഗ്രഹിച്ചു .
സങ്കീർത്തനം 115: 12ൽ യെഹോവ നമ്മെ ഓർത്തിരിക്കുന്നു അവന് അനുഗ്രഹിക്കും’ എന്നു കാണാം. ദൈവ പുത്രമാരും വീരശൂരപരാക്രമികളും ഉണ്ടായിരുന്ന ഉല്പത്തി പുസ്തകത്തിൽ നാം കാണുന്നത് ദൈവം നോഹയെ ഓർത്തു എന്നാണ്. നോഹയെ ഓർത്തപ്പോൾ പക്ഷി മൃഗാദികളെയും മറ്റുള്ളവയെയും ഓർത്തു(ഉല്പത്തി 6ആം അദ്ധ്യയം ). നോഹയക്കു യെഹോവയുടെ കൃപ ലഭിച്ചു . നോഹ ദൈവത്തോടു കൂടെ നടന്നു . നീതിമാനായിരുന്നു നിഷ്കളങ്കനായിരുന്നു . നോഹയെ ദൈവം ഓർത്തു .

ദൈവം ഓർത്ത മറ്റ് ചിലരെ കൂടെ വേദപുസ്തകത്തിൽ നമുക്ക് കാണാൻ കഴിയും.
സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കുവാനായി തന്റെ അപ്പനായ യാക്കോബിന്റെ ആലോചനപ്രകാരം ഇറങ്ങി പുറപ്പെട്ട യോസേഫിനെ നമ്മുക്കറിയം. താൻ വിവിധങ്ങളായ പീഡനങ്ങള്ക്കും മനക്ലേശങ്ങള്ക്കും ഒടുവിൽ, എല്ലാവരാലും മറന്നിട്ടും രാജാവിന്റെ സ്വപ്നം വിവരിക്കുവാൻ യോസേഫിനെ വിളിച്ചത് ദൈവം അവനെ ഓർത്തതുകൊണ്ടാണ് , ദൈവം ഓർക്കുക മാത്രമല്ല യോസേഫിനെ അനുഗ്രഹിച്ചു രാജ്യത്തിന്റെ ഉന്നത പദവിയിൽ ഇരുത്തി . (ഉല്പത്തി പുസ്തകം 41 അദ്ധ്യയം ).
ലോത്ത് പാർത്ത പട്ടണങ്ങളെ നശിപ്പിക്കുവാൻ ദൈവം തീരുമാനിച്ചപ്പോൾ അബ്രാഹാമിനെ ഓർത്തു ( ഉല്പത്തി 19: 29). ദൈവീക ന്യായവിധിയുടെ മധ്യത്തിലും തന്റെ ഭക്തനെ ഓർക്കുന്ന ദൈവം ലോത്തിനെ വിടുവിച്ചു. കൂടാതെ അബ്രാഹാമിനോടുള്ള ദൈവീക വാഗ്ദത്തിന്റെ ഫലമായി ഭാര്യയായ സാറായിലൂടെ തന്നെ യിസഹാക്കിനെ നല്കിയത് വാഗ്ദത്തങ്ങളെ ഓർക്കുന്ന ദൈവം ആയതുകൊണ്ടാണ് . നമ്മോടുള്ള വാഗ്ദത്തങ്ങളെ അസാധ്യതയുടെ നടുവിലും നിവർത്തിക്കുന്ന ദൈവമാണ് .
ദാവീദിനെ ഓർത്തു ശലോമോനോടു കരുണകാണിച്ചതും (1 രാജാക്കന്മാർ 11: 12 ) ദൈവം നിനവെയിലെ ജനങ്ങളെ ഓർത്തു യോനയോട് കരുണകാണിച്ചതും ( യോനയുടെ പുസ്തകം 2 ആം അദ്ധ്യയം 1 മുതലുള്ള വാക്യകൾ ) ദൈവം ഓർക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് .
കെരിത് തോട്ടരികെ മരിച്ചാൽ മതി എന്നുവിചാരിച്ച് കിടന്ന ഏലിയാവിനെ മറക്കാതെ കനലിന്മേൽ ചുട്ട അടയും ഒരു തുരുത്തി വെള്ളവുമൊരുക്കി മറ്റൊരു ശൂശൂഷക്കായി എഴുന്നേൽപ്പിച്ചത് ദൈവം ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ( 1 രാജാക്കന്മാർ19: 4 )മുതലുള്ള വാക്യങ്ങൾ ). നമ്മുടെ ആകുലതകളുടെയും ഈല്ലായ്മകളുടെയും മദ്ധ്യേ ദൈവം നമ്മെ ഓർക്കുന്നു, നമ്മെ ധൈര്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവമാണ് .
കഷ്ടത്തിൻ കോട്ടയിൽഅകപ്പെട്ടപ്പോൾ അപ്പുറം കടക്കുവാന് പഴുതില്ലാതെ, അകത്തും പുറത്തുമായി പീഡനം വന്നപ്പോൾ രക്ഷിച്ച നാഥനെ സ്തുതിച്ചിടുക. യേശു ആരാധ്യ പുരുഷനാണ് ആരാധിക്കാൻ സദാ യോഗ്യനാണ് .
നാം ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഓർമ്മയുടെ പുസ്തകത്തിൽ കുറിക്കപ്പെടുന്നവയാണ്. അതിൽ ഒന്നും മറയുകയില്ല . അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവന്റെ മുമ്പിൽ മറയപ്പെടുന്ന ഒരു വ്യക്തിയോ വസ്തുവോ ഈ ഭൂമിയിലില്ല . എന്നാൽ യെഹോവയെ സത്യമായി അവനെ അന്വേഷിക്കുന്നവരെ അവൻ അറിയുന്നു അവരെ ഓർക്കുന്നു.
യെശയ്യാവു 62:6 –ൽ കാണുന്നത് യെഹോവയെ ഓർപ്പിക്കണം എന്നാണ് . എന്നാൽ വിളക്ക് കൊണ്ടോ, നേർച്ച കാഴ്ചകൾ കൊണ്ടോ ദൈവത്തെ ഓർപ്പിക്കുവാൻ കഴിയുകയില്ല.
ദൈവമായി ബന്ധമുള്ളവർക്ക് മാത്രമേ ദൈവത്തെ ഓർപ്പിക്കുവാൻ കഴിയുകയുള്ളൂ. നാം ഒരു കാര്യം മനസിലാക്കേണ്ടത് ദൈവം നമ്മെ ഓർക്കുന്നുണ്ടോ എന്നുള്ളതാണ്?.
നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ പല മാർഗ്ഗങ്ങൾ നോക്കി നെട്ടോട്ടം ഓടിയതിന് ശേഷമാണ് ദൈവസന്നിധിയിൽ എത്തിച്ചേരുന്നത്?.
നമ്മുക്ക് ദൈവത്തോടു നടക്കുവാൻ കഴിയുന്നുണ്ടോ ?. നീതിമാനായി നിഷ്കളങ്കനായി നടക്കുവാൻ കഴിയുന്നുണ്ടോ ?.
നോഹ എല്ലാം ചെയ്തു പക്ഷേ പെട്ടകത്തിന്റെ വാതിൽ ദൈവം അടച്ചു. ദൈവം ഒരു വാതിൽ അടച്ചാല് ആർക്കും തുറക്കുവാനും കഴിയില്ല . ദൈവം തുറന്നാൽ ആർക്കും അടയ്ക്കുവാനും കഴിയില്ല.
ചില മാസങ്ങൾ കഴിഞ്ഞപ്പോൾ നോഹ പെട്ടകത്തിലിരുന്നു ചിന്തിച്ചു കാണും ദൈവം എന്നെ ഓർക്കുന്നില്ല . എന്നാൽ നോഹയ്ക്കുവേണ്ടി ആടിയുലഞ്ഞ പെട്ടകം അരാരാത്ത് പർവതത്തിൽ ദൈവം ഉറപ്പിച്ചു .
ഇത് കേൾക്കുന്ന സ്നേഹിതരേ, ആടിയുലയുന്ന നിന്റെ ജീവിതമാകുന്ന പെട്ടകത്തിൽ ഇരുന്നു നീ പലവട്ടം വിചാരിച്ചു കാണും ദൈവം എന്നെ ഓർക്കുന്നില്ല . എന്നാൽ ദൈവം നിന്നെ ഓർക്കുന്നു. നിന്റെ നിനവുകളെ അവൻ ദൂരത്തു നിന്നു ഗ്രഹിക്കുന്നു . അൽപസ്വല്പ പ്രയാസം നിനക്കു ഉണ്ടായാലും ഒരു അരാരാത്ത് പർവതത്തിൽ കൊണ്ട് ഉറപ്പിക്കുവാൻ ശക്തനായ ദൈവം ജീവിക്കുന്നു. ദൈവം ഓർത്തു കഴിഞ്ഞാൽ അനുഗ്രഹിക്കും. അവസ്ഥകൾക്കു മാറ്റം വരുത്തും. ആയതിനാൽ പ്രാർത്ഥനയിൽ നിരന്തരം ഓർപ്പിച്ചുകൊണ്ടു മൂന്നേറാ൦..
മാറാ നാഥാ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.