ഐ എ ജി യൂ കെ & യൂറോപ്പ് ജനറൽ കൺവൻഷൻ മാറ്റിവെച്ചു. പണം ദുരിതാശ്വാസത്തിന് നൽകും

യൂ കെ : അസംബ്ലീസ്‌ ഓഫ് ഗോഡ് യൂ കെ, ഐ എ ജി യൂ കെ & യൂറോപ്പ് 2020 ലെ ജനറൽ കൺവൻഷൻ ഈ വർഷം നടത്താതെ 2021 ലേക്ക് മാറ്റിവച്ചു. ലോകം മുഴുവനും കൊവിഡ്‌ 19 മൂലം നിശ്ചലമായിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിലാണ് ഐ എ ജി കൗൺസിൽ ഈ ഉചിതമായ തീരുമാനം കൈകൊണ്ടത്. എന്നാൽ ഈ ജനറൽ കൺവൻഷനു വേണ്ടി വിശ്വാസി സമൂഹങ്ങൾ കൊടുക്കുന്ന മുഴുവൻ സംഭാവനകളും കൊറോണ മൂലം പ്രതിസന്ധിയിൽ കഴിയുന്ന, ബുദ്ധിമുട്ടുന്ന ജനങ്ങളെ കണ്ടെത്തി അവരിലേക്ക് സഹായങ്ങൾ എത്തിക്കുമെന്ന് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം അറിയിച്ചു.

post watermark60x60

2020 മാർച്ച് 20 മുതൽ 22 വരെ നടക്കേണ്ടിയിരുന്ന കൺവൻഷൻ ആണ് ക്യാൻസൽ ചെയ്തത്. 2020 ലെ ഒക്ടോബർ മാസം ഒരു ഞായറാഴ്ച പൊതുസഭായോഗം നടത്തുവാനും കൗൺസിൽ തീരുമാനിച്ചു.

-ADVERTISEMENT-

You might also like