ലേഖനം:പ്രേമം ഒരു വികാര ചാപല്യം | ബ്ലെസ്സൺ ജോൺ

ദൈവം വസിക്കുന്ന കുടുംബം;ദൈവീക പദ്ധതി

പ്രേമ വിവാഹങ്ങൾ യുവ തലമുറയിൽ ഒഴിച്ചുകൂടുവാൻ കഴിയാത്തതായി തീർന്നിരിക്കുന്നു.
തങ്ങളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുവാൻ തങ്ങൾക്കു സ്വാതന്ത്ര്യം ഉണ്ട് എന്ന് കുഞ്ഞുങ്ങൾ വാശിപിടിക്കുമ്പോൾ.
മാതാപിതാക്കൾ
കുഞ്ഞുങ്ങളുടെ വാശിക്കുപിന്നിൽ പലപ്പോഴും തങ്ങളുടെ ചിന്തകളും ഇഷ്ടങ്ങളും അവർക്കുവേണ്ടി അവരുടെ സന്തോഷത്തിനു വേണ്ടി വിട്ടുകൊടുക്കേണ്ടതായി വരാറുണ്ട്.പണ്ട് കാലങ്ങളിൽ കുടുംബങ്ങളിൽ വളരെ പ്രശ്നമുഖമായിരുന്ന ഈ വിഷയം ഇന്ന് വളരെ ലാഘവപ്പെട്ടിട്ടുണ്ട്.
മാതാപിതാക്കളുടെ വിഷയത്തോടുള്ള സമീപനം തന്നെയാണ് ഒരു പരിധിവരെ ഇതിനു പരിഹാരമായി തീരുവാൻ കാരണം.പുകഞ്ഞ കൊള്ളി പുറത്തു എന്നുള്ള ചിന്ത മാറ്റി അധികം പുകയ്ക്കാതിരിക്കുക എന്നുള്ള തന്ത്രപരമായ സമീപനം ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമായി തീർന്നിട്ടുണ്ട്.
അടുത്തയിടയിൽ സാംസ്കാരിക കേരളം കണ്ട കൊലപാതകങ്ങളിൽ ഒന്ന് മാതാപിതാക്കൾ സ്വീകരിച്ച നിലപാടിൽ നിന്നുമായിരുന്നു.ജാതിമത നില വില ചിന്തകൾ തരണം ചെയ്തെങ്കിൽ മാത്രമേ ഇപ്രകാരമുള്ള ബന്ധങ്ങൾ സാക്ഷാത്കരിക്കപ്പെടുകയുള്ളു എന്നുള്ളതിനാൽ കമിതാക്കളുടെ ഇടയിൽ ഇപ്പോഴും വിവാഹം എന്നത് ഒരു കീറാമുട്ടിയാണ്.
യുവ തലമുറയിൽ കാണുന്ന പ്രേമത്തിന്റെ കാറ്റ് ഇന്നും പല കുടുംബങ്ങളിലും മാതാപിതാക്കന്മാരുടെ ഉറക്കം കെടുത്തുന്നത് തന്നെയാണ്. ജാതി മത നില വില വിഷയങ്ങൾ ഒരു വശം എങ്കിൽ അപക്വത ആണ് യുവജനങ്ങളുടെ വശത്തു നിന്നും കാണുന്ന പ്രധാന കുറവ്.
അപക്വത എന്ന് പറയുമ്പോൾ, വിവാഹം എന്ന പവിത്ര ബന്ധത്തെ എത്രത്തോളം ഗൗരവത്തോടെ കണ്ടു കൊണ്ടാണ് അവർ തീരുമാനങ്ങൾ എടുക്കുന്നത് എന്നത് ചിന്തിക്കേണ്ടുന്ന കാര്യമാണ് .
ദീർഘ വീക്ഷണത്തോടു കൂടെ കാണേണ്ട ഒരു ബന്ധത്തെ,ഹ്രസ്വ ദൃഷ്ടിയിൽ മാത്രം കണ്ടുകൊണ്ടു എടുക്കുന്ന തീരുമാനമാണ് പലപ്പോഴും പ്രേമ വിവാഹങ്ങൾ.
ആയതിനാൽ ഈ ബന്ധങ്ങൾ പലപ്പോഴും പുതുമയിൽ തന്നെ പൊഴിഞ്ഞു പോകുന്നതും കാണാം.
പ്രേമ വിവാഹങ്ങൾ ബാഹ്യമായ താല്പര്യങ്ങൾ മുൻനിർത്തി എടുക്കപെടുന്ന തീരുമാനമാണ്. പലപോഴും ബാഹ്യ ആകർഷണങ്ങൾ മുഖവിലയ്‌ക്കെടുത്തു തുടങ്ങുന്ന ബന്ധങ്ങൾ, കൗമാരത്തിന്റെയും ചാപല്യങ്ങൾ യുവത്വത്തിന്റെ രക്ത തിളപ്പ് ഒക്കെയും ഈ ബന്ധങ്ങളിൽ നിഴലിച്ചു കാണാം.
സ്നേഹിക്കുന്നത് ഒരു തെറ്റാണോ ?
ഒരിക്കലും അല്ല
ഭാര്യയും ഭർത്താവും ആയുള്ള ബന്ധം സുദീർഘമായ ഒരു സ്നേഹബന്ധം തന്നെയാണ്.
വിശുദ്ധ വചനം സഭയും കർത്തവായ യേശുവും തമ്മിലുള്ള
ബന്ധവും മണവാളനും മണവാട്ടിയും
ആയി താരതമ്യപ്പെടുത്തിയിരിക്കുന്നതിൽ നിന്നും ഭാര്യാഭർതൃ ബന്ധം വളരെ പവിത്രതയുള്ളതാകുന്നു എന്ന് മനസ്സിലാക്കാം.
പിന്നെ പ്രേമ വിവാഹങ്ങളിൽ ഉള്ള തെറ്റെന്ത് ?
പ്രേമ വിവാഹങ്ങൾ അധികവും കാരണമായി തീരുന്നതു ഏതെങ്കിലും
വിധത്തിലുള്ള ബാഹ്യമായ ആകര്ഷണമാകാം.
ദീർഘ വീക്ഷണത്തോടു കൂടിയ ഒരു ബന്ധം അല്ലാത്തതിനാൽ പലതും ജീവിത യാഥാർഥ്യങ്ങളിൽ പ്രശ്നമുഖരിതമായി തീരുന്നു.
പ്രേമത്തിന് കണ്ണും കാതും ഇല്ലെന്നു പറയുന്നതുപോലെ ജീവിത യാഥാർഥ്യത്തിനു മുൻപിൽ കണ്ണുകളും കാതുകളും തുറക്കേണ്ടതായി വരികയും തങ്ങളിലെ സ്വപ്ന നായകനും നായികയും യാഥാർഥ്യങ്ങളിൽ നിസ്സഹായകരാവുകയും ചെയ്യുന്നു.

മനുഷ്യനിൽ അടങ്ങിയിരിക്കുന്ന വികാര വിചാരങ്ങളിൽ ഒന്ന് തന്നെയാണ് പ്രേമവും.
അപ്രകാരം തന്റേതല്ലാത്ത ഒരു സ്ത്രീയോടുള്ള പ്രേമം വ്യഭിചാരം തന്നെയാകുന്നു.

മത്തായി 5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

മോഹം ഗർഭം ധരിച്ചു പാപത്തെ
പെറുന്നു.
അറേഞ്ചഡ് വിവാഹങ്ങളിലും തകർച്ചകൾ ഉണ്ടാകുന്നില്ലേ ?
ഉണ്ടാകുന്നു. വിവാഹത്തെക്കുറിച്ചുള്ള സങ്കൽപം ആണ് ഇതിനു കാരണം.
വിവാഹം മാനുഷീകമായ ഒരു ആവശ്യം എന്നതിൽ ഉപരി. അതിലുള്ള ദൈവീക താല്പര്യം മനസ്സിലാക്കുവാൻ കഴിയാത്തതിനാൽ ഇത് സംഭവിക്കുന്നു.

സ്നേഹിക്കുന്നതുകൊണ്ട് മാത്രം വിജയകരം ആകാവുന്ന ഒരു ബന്ധമല്ല ഭാര്യാഭർതൃ ബന്ധം.

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്ന് ദൈവം കണ്ടു മനുഷ്യനിൽ നിന്നും സ്ത്രീയെ
സൃഷ്ടിച്ചു.
“മനുഷ്യനിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചു ”
സൃഷ്ടി ദൈവം ഒരുവനാലെ സാധിക്കു.
വിവാഹ ബന്ധത്തിലെ പവിത്രത ഇതാകുന്നു.

ഉല്പത്തി 2:24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

“അവർ ഏക ദേഹമായി തീരും”
സൃഷ്ടി കർത്താവിന്റെ കർത്തവ്യത്വം ആണ് ഈ
കൂടിച്ചേരലിനു കാരണമാകുന്നത്.
ഭാര്യാഭർതൃ ബന്ധത്തിലെ
പവിത്രത ഈ കാർമ്യത്തിലാണ് പൂർത്തീകരിക്കപ്പെടുന്നത്.
ഇപ്രകാരം ദൈവീക കാർമ്യത്തിൽ നയിക്കപ്പെടുന്നതാണ് കുടുംബം.
രണ്ടോ മൂന്നോ പേർ കൂടിവരുമ്പോൾ അവരുടെ മദ്ധ്യേ ദൈവീക സാന്നിധ്യം ഉണ്ടാകും.
അപ്പോൾ കുടുംബമെന്നത് മാനുഷീക ചിന്തയിൽ ഉള്ള ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങിയ ഒരു ചിന്തയല്ല. അത് പദ്ധതിയിട്ട ദൈവം ആഗ്രഹിക്കുന്നത് താൻ മദ്ധ്യേ വസിക്കുന്ന ഒരു കുടുംബമാണ്.
ദൈവീക സാന്നിധ്യം
കുടുംബങ്ങളിൽ ഇല്ലാതെ പോകുമ്പോൾ ആണ് കുടുംബം കുടുംബം അല്ലാതായി തീരുന്നതു.

പ്രേമ വിവാഹങ്ങളിൽ പതുങ്ങികിടക്കുന്ന ആപത്തുകളിൽ പ്രധാനമായും അതിനു അതിരുകളില്ല എന്നത് തന്നെ.
ശിംശോനെ ദലീല വശീകരിച്ചു തന്റെ മേലുള്ള അഭിഷേകം നഷ്ടമാവുന്നു
ജ്ഞാനിയായ ശലോമോൻ രാജാവ് തന്റെ ഭാര്യമാരുടെ ദേവന്മാരെ പിന്പറ്റുവാൻ തക്കവണ്ണം അവർ അവന്റെ ഹൃദയത്തെ മാറ്റിക്കളയുന്നു.

പലപ്പോഴും ഇപ്രകാരമുള്ള
ബന്ധങ്ങൾക്കിടയിൽ ദൈവമില്ല എന്നതിനാൽ നാം ദൈവീക പദ്ധതിയിൽ നിന്നും പുറത്തു പോകുന്നു.

ദൈവം ഇല്ലാത്തിടത്തു വിവാഹ ബന്ധത്തിന്റെ പവിത്രത ഇല്ലാതാകുന്നു.
ദൈവീക സാന്നിദ്യമുള്ളിടത്തു പ്രവർത്തിയുമുണ്ട്.
മത്തായി 18:19 ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും;
“നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ”
രണ്ടുപേർ ഐയ്ക്ക്യമത്യപ്പെടുന്ന ഒരു ബന്ധം കൂടിയാണ് ഭാര്യാഭർതൃ ബന്ധം എന്നതിനാൽ അവിടെ ദൈവ പ്രവർത്തി വെളിപ്പെടുന്നു.

പ്രേമം ഒരു മാനുഷീക വികാരമാണ്‌. അത് മോഹം ജനിപ്പിച്ചു പാപം ചെയ്യിക്കുന്നു.

കുടുംബം എന്നത് വിഭാവനം
ചെയ്തത് ദൈവമാകുന്നു.അവിടെ ദൈവപ്രവർത്തി വെളിവാകുന്നു.

വിവാഹം എന്ന ദൈവീക കാർമ്യത്തിലൂടെ പുതിയ ഒരു സൃഷ്ടി എന്ന രൂപേണ അവർ ഒന്നാകുകയും
വിവാഹ ബന്ധം പവിത്രമാകുകയും ചെയുന്നു.
കുടുംബമെന്ന ദൈവീക പദ്ധതി പൂർണമാകുന്നത് ദൈവീക സാന്നിധ്യം മദ്ധ്യേ വസിക്കുന്നത് വഴി മാത്രമാകുന്നു.
പ്രേമമെന്ന വികാര പരവേശത്തിൽ
സ്വയം മറന്നുപോകുന്ന തലമുറ ദീർഘവീഷണത്തിലൂടെ വിവാഹം കുടുംബം എന്നിങ്ങനെയുള്ള ദൈവീക പദ്ധതികളെ തിരിച്ചറിഞ്ഞു.അതിനൊക്കെയും ഉള്ള മഹത്വം നിലനിർത്തുവാൻ ശ്രമിക്കേണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.