ലേഖനം: നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിപ്പിന് | ബ്ലെസൺ ജോൺ, ഡൽഹി

ലൂക്കോസ് 10:20 എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ. അന്ത്യകാലം എന്ന് പരിശുദ്ധാത്മാവ് തന്നെ സഭയ്ക്ക് വെളിപ്പെടുത്തി കഴിഞ്ഞ ഒരു കാലത്തിലൂടെ നമ്മുടെ പിതാക്കന്മാരെ പോലെ നാമും കടന്നു പോയ് കൊണ്ടിരിക്കുന്നു (എബ്രായർ11:1 :2) അന്ത്യകാലം എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഇന്നോ നാളെയോ എന്നതല്ല ഒരുക്കത്തിന്റെ നാളുകൾ ആയിരിക്കണം എന്നതും വചനത്തിലൂടെ പ്രസക്തമാണ് .

(1 തെസ്സ 5 :2 )
വിശ്വാസത്തിൽ പോരാടി മരിച്ചതും
വിശ്വാസത്തിൽ ജീവിച്ചു മരിച്ചതുമായ വലിയൊരു സാക്ഷികളുടെ സമൂഹം നമുക്ക് മുൻപിലായി ഉണ്ട് .

എന്നാൽ അന്നെന്നെ
പോലെ ഇന്നും വിശ്വാസിക്ക് വീഴ്ച ഉണ്ടായിരിക്കുന്നതും , ഉണ്ടാക്കുന്നതുമായ ഒരു വിഷയത്തിലേക്കു യേശു ക്രിസ്തു വിരൽ ചൂണ്ടുന്ന ഒരു
ഭാഗമാണ് മുകളിൽ പറഞ്ഞിരിക്കുന്നതായ വേദ ഭാഗം.
ഭൂതങ്ങൾ കീഴ്പെടുന്നതിൽ അല്ല
പിന്നെയോ സുവിശേഷത്തിത്തിന്റെ യാഥാർഥ്യമായ സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്നതിൽ
നാം സന്തോഷിക്കേണ്ടിയിരിക്കുന്നു
എന്ന് പറയുന്നു.

ഇത് പറയുമ്പോൾ എനിക്ക് അറിയാവുന്ന ചില വ്യക്തിത്വങ്ങൾ ഉണ്ട് .ചില വേളകളിൽ ദൈവ
പ്രവർത്തി നടന്നു ,എന്നാൽ പിന്നത്തേതിൽ ഇവർ ഉണ്ടെന്ക്കിൽ മീറ്റിംഗിന് പോകാൻ വിശ്വാസികൾക്ക് ഭയം ആയിരുന്നു.ഭൂതം ഇറങ്ങുമോ എന്ന ഭയം ആയിരുന്നില്ല അത് കഴുത്തു പിടിച്ചു ഒടിക്കുമോ എന്ന ഭയമായിരുന്നു പലർക്കും.
ഇല്ലാത്ത ഭൂതത്തെ ഇറക്കാൻ നോക്കുന്ന ഈ വ്യക്തിത്വങ്ങൾ ;
തലവേദന ഉണ്ടായിരുന്നിട്ടു മീറ്റിംഗിന് ഓടി വന്നവരും , ഓഫീസിലെ പ്രശ്നങ്ങൾക്ക് മധ്യത്തിൽ മീറ്റിങ്ങിനു കടന്നു വന്നവരും ഒക്കെ ഇവരുടെ പീഡനത്തിന് നിരന്തരം വിധേയർ ആയിക്കൊണ്ടിരുന്നു. അവരുടെ നോട്ടത്തിൽ ഇവരൊക്കെ ഭൂത ബന്ധിതർ ആയിരുന്നു ,അതുകൊണ്ടു പാട്ടു പാടിയപ്പോൾ കൈയ് അടിച്ചില്ല ,പ്രാർത്ഥിച്ചപ്പോൾ സ്തോത്രം ചെയ്യുന്നില്ല വീക്ഷണത്തിൽ കൂടെ ലഭിച്ച നിഗമനം ആത്മാവിനു കൈ മാറി ….പിന്നെ തുടങ്ങുക ആയി ഭൂത ബന്ധന പീഡനം .ഇങ്ങനെ ഉന്തിയും തള്ളിയും കഴുത്തു ഒടിയുമെന്നു ആയപ്പോൾ ചിലരെങ്കിലും ഓടി മറ്റു ദൈവദാസന്മാരുടെ സഭകളിൽ അഭയം പ്രാപിച്ചു എന്നത് ഈ വിഷയത്തോട് ചേർത്ത് പറയാതിരിക്കാൻ കഴിയില്ല.

ചില അധികാരങ്ങൾ ഒക്കെയും ദൈവം തരുന്നു ,അല്ലെങ്കിൽ
സുവിശേഷത്തിനായി ചില ദൈവ പ്രവർത്തികൾക്ക് നാം കാരണം ആയി തീരാം . എന്നാൽ യഥാർഥ്യത്തിൽ നിന്ന് മാറി ,
സന്തോഷിക്കേണ്ട വിഷയത്തിൽ
നിന്ന് മാറി നമ്മുക്ക് സന്തോഷം കിട്ടുന്ന കാര്യത്തിലേക്കു ശ്രദ്ധ കേന്ദ്രികരിക്കുക എന്നത് മനുഷ്യ സഹജമായ ദൗർബല്യം ആണ് .

യേശു ക്രിസ്തുവിന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യമാരിലും ഈ ദൗർബല്യം നിഴലിച്ചിരുന്നതായി കണ്ടതിനാൽ കർത്താവ് അവരെ
തിരുത്തുന്നു എന്ന് കാണാം.

സ്വർഗ്ഗത്തിൽ പേരെഴുതി ഇരിക്കുന്നു എന്നുള്ള സന്തോഷം ആയിരിക്കേണം
നമ്മുടെ സുവിശേഷത്തിന്റെ യാഥാർത്യം .
ആ സന്തോഷം നമ്മെ ഭരിക്കുന്നു എങ്കിൽ നമ്മളിലേക്ക് തന്നെ ചൂണ്ടപ്പെടുന്ന
വിരലുകളിലേക്കു നമ്മുടെ ശ്രദ്ധ ആദ്യം പോകും .അവിടെ മരിക്കേണ്ടതായ
അനേക വിഷയങ്ങളുടെ
പട്ടിക കാണും …

കൊലൊസ്സ്യർ 3:5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.

ഭൗമീക ചിന്തകൾ മരിപ്പിക്കാത്ത മനുഷ്യന് ദൈവ പ്രവർത്തിക്കു യോഗ്യൻ ആയിരിക്കുവാൻ കഴിയില്ല .

ഉയരത്തിൽ ഉള്ളതാകട്ടെ
നമ്മുടെ ചിന്തകൾ .

സ്വർഗ്ഗത്തിൽ നമ്മുടെ പേരെഴുതി ഇരിക്കുന്നതിൽ സന്തോഷം ഉള്ളവർ ആയി ദൈവ പ്രവർത്തികൾക്ക് നമ്മെ താഴ്ത്തി കൊടുക്കാം ..

ശിഷ്യമാരുടെ മേൽ കർത്താവ് ദർശിച്ച പോരായ്‌മ നമ്മുടെ
ജീവിതത്തിലും പരിശോധിച്ച്
നമ്മെ തന്നെ അവന്റെ പ്രവർത്തിക്കായി ഒരുക്കം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.