നൈജീരിയയിൽ ക്രൈസ്തവ എഴുത്തുപുര പ്രതിനിധിയായി ബ്ലസൻ ചെറുവക്കൽ നിയമിതനായി

ലാഗോസ്: നൈജീരിയയിൽ ക്രൈസ്തവ എഴുത്തുപുരയുട പ്രതിനിധിയായി ബ്ലെസ്സൺ ചെറുവക്കൽ ചുമതലയേറ്റു. പി.വൈ.പി.എ.യിലും, എക്സൽ വി.ബി.എസിലും സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം പത്രപ്രവർത്തന രംഗത്തും സുപരിചിതനാണ്. നൈജീരിയയിലും മലയാളം ടെലിവിഷൻ ന്യൂസ്, 24 ന്യൂസ് ചാനൽ റിപ്പോർട്ടർ ആയും പ്രവർത്തിക്കുന്നു. കേരള സമാജം നൈജീരിയ മാഗസിൻ സബ് എഡിറ്റർ ആണ്. മുൻ പി.വൈ.പി.എ വേങ്ങൂർ സെന്റർ സെക്രെട്ടറി, കൊട്ടാരക്കര സോണൽ പി.വൈ.പി.എ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. M.Com പഠനത്തിനു ശേഷം ഇപ്പോൾ നൈജീരിയയിലെ ലാഗോസിൽ ALZICO എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബ്ലെസ്സന്റെ മാതൃസഭ കൊട്ടാരക്കര ചെറുവക്കൽ ഐ.പി.സിയാണ്. കർതൃ ശുശ്രുഷയിലായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എൽ. രാജുവിന്റെ മകനാണ് ബ്ലസ്സൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like