ലേഖനം: വചനത്തിൽ പഴുതുകൾ പരതുന്നവർ | ഷിജു മാത്യു

ഒരിക്കൽ 50 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ദമ്പതികളിൽ ഒരാളോട് സദസിൽ ഉള്ള ഒരാൾ ചോദിച്ചു. അപ്പച്ചന്റെ സ്വഭാവത്തിൽ അമ്മച്ചിക് ഏറ്റവും ഇഷ്ടപെട്ടത് എന്താണെന്ന്. അമ്മച്ചി പറഞ്ഞു. ഈ 50 വര്ഷം കഴിഞ്ഞിട്ടും ഈ മനുഷ്യന്റെ പല സ്വഭാവങ്ങളും എനിക്ക് മനസിലായിട്ടിലാ എന്ന് ഒരു തമാശ മട്ടിൽ അമ്മച്ചി പറഞ്ഞ കാര്യം നമുക്കു മറിച്ചൊന്നു ചിന്തിച്ചാലോ

വിശ്വാസ ജീവിതത്തിൽ വർഷങ്ങൾ പിന്നിട്ട നമുക്കു ഇപ്പോഴും നമ്മുടെ പ്രിയന്റെ ഇഷ്ടങ്ങളെ പറ്റി വ്യക്‌തം ആയി  അറിയാമോ.

ഇന്ന് നമ്മളിൽ പലരും വകീലാന്മാരെ പോലെ ആണ്. വചനത്തിലെ Loop Holes (പഴുതുകൾ) കണ്ടു പിടിക്കാൻ ശ്രമിക്കുന്നവർ;

ഇന്ന് പലരും ദൈവ വചനത്തിൽ പരത്തുന്നത് നിത്യജീവനെപ്പറ്റിയും രക്ഷാ നിര്ണയത്തെയും പറ്റി അല്ല. മറിച് ഏതൊക്കെ പാപങ്ങൾ വിശുദ്ധവത്കരിക്കാമോ എന്നാണ്.

ഇതൊക്ക പാപങ്ങൾ ആണോ ശരിക്കും എന്ന് ചോദിക്കുന്ന പലരെയും നമുക്കിന്നു കാണാം, അല്ലെങ്കിൽ ദൈവം അങ്ങനെ തന്നെ ആണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നവർ.

ചില കുടുംബങ്ങളിൽ വിവാഹം കഴിഞ്ഞ ഭർത്താവിന്റെ/ഭാര്യയുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നവർ ഉണ്ട്. മറ്റു ചിലർ പങ്കാളിയുടെ ഇഷ്ടങ്ങൾ ക്രമേണ തന്നിലേക്കും പകർന്നവരും ഉണ്ട്

സ്വർഗത്തിൽ പോകണമെങ്കിൽ എനിക്കിഷ്ടമുള്ള പല കാര്യങ്ങളും ഒഴിവാക്കണം എന്നുള്ളത്കൊണ്ടാണോ നാം വിശുദ്ധ ജീവിതം നയിക്കുന്നത് അതോ. എന്റെ പ്രിയന്റെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങൾ ആയി മാറിയത് കൊണ്ടാണോ എന്ന് നാം ഈ ദിവസങ്ങളിൽ ചിന്തിക്കേണ്ടതാണ്.

വിശുദ്ധ പൗലോസ് പറയുന്നു ഫിലിപ്പിയർ 3 -7: എനിക്ക് ലാഭമായിരുന്നത് ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു.

നിന്നെ നിത്യ നരകത്തിൽ കൊണ്ടിടുന്ന ലോകെത്തെയാണോ അതോ നിനക്ക് വേണ്ടി ജീവൻ തന്ന യേശുവിനോടാണോ സ്നേഹം എന്ന് സ്വയം  വിലയിരുത്താം.

– ഷിജു മാത്യു

 

-ADVERTISEMENT-

-ADVERTISEMENT-

You might also like