ക്രൈസ്തവ എഴുത്തുപുര UAE ചാപ്റ്റർ രൂപീകൃതമായി

ദുബായ്: ക്രൈസ്തവ സ്നേഹവും മാനവികതയും അതിർ വരമ്പുകൾ ഇല്ലാതെ കൈമാറുക എന്ന ദൃഢ പ്രതിജ്ഞയോടെ യുഎഇ യിൽ ഉള്ള ഒരു കൂട്ടം സഹോദരങ്ങൾ ചേർന്ന് ക്രൈസ്തവ എഴുത്തുപുര ചാപ്റ്റർ രൂപീകരിച്ചു. ഏപ്രിൽ മാസം 28 നു കൂടിയ യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് ജോണ്സണ് വെടികാട്ടിൽ അധ്യക്ഷത വഹിക്കുകയും, ക്രൈസ്തവ എഴുത്തുപുരയുടെ ഉദ്ദേശ ശുദ്ധിയും പ്രവർത്തന മേഖലകളും വ്യക്തമാക്കുകയും ചെയ്തു.
മാനേജിങ്ങ് കമ്മിറ്റിയുടെ പ്രതിനിധികളായ ഡാർവിൻ വിൽസൺ, ഷൈജു മാത്യു എന്നിവർ സന്നിഹിതരായ മീറ്റിംഗിൽ യുഎഇ ചാപ്റ്റർ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

പാസ്റ്റർ ഗ്ലാഡ്സൻ വി. കാരോട്ട് പ്രസിഡന്റായും, എബി മേമന സെക്രട്ടറിയായും, സ്റ്റാൻലി അജ്‌മാൻ ട്രേഷറായും ഷിബു വർഗീസ് മീഡിയ കൺവീനറായും തിരഞ്ഞെടുത്തു.
പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ ഷിബിൻ മാത്യു, സോബു ഡാനിയേൽ എന്നിവരെ മാനേജിങ് ബോർഡ് അംഗങ്ങളായും നിയമിച്ചു.

യുഎഇ യിൽ ഉള്ള എല്ലാ സഭകളെയും ഏകോപിപ്പിച്ചും പ്രാതിനിധ്യം നൽകിയും ക്രിയാത്മകമായ ഉപദേശങ്ങൾ സ്വീകരിച്ചും മുൻപോട്ടു പോകുവാൻ തീരുമാനം എടുക്കുക ഉണ്ടായി.

post watermark60x60

യുഎഇ യിൽ ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും നിത്യേന ഉള്ള ഡിജിറ്റൽ പത്രം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ.
+971508559029 / +971554363760/ +971509373860

-ADVERTISEMENT-

-ADVERTISEMENT-

You might also like