യൂത്ത് റിട്രീറ്റ്നു ദോഹയിൽ അനുഗ്രഹീത സമാപ്തി

ഖത്തർ : ദോഹ ഐപിസി സഭയുടെ പുത്രികാ സംഘടനയായ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ഐഡിസിസി കോംപ്ലക്സിൽ ഉള്ള ദോഹ ഐപിസി ഹാളിൽ വച്ച് 2018 ഏപ്രിൽ 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണി മുതൽ ഒൻപതര മണി വരെ ‘യൂത്ത് റിട്രീറ്റ്’ എന്ന പേരിൽ യുവജനങ്ങൾക്ക് വേണ്ടി നടന്ന പ്രത്യേക പരിപാടി അനുഗ്രഹീതമായി പര്യവസാനിച്ചു.

അനുഗ്രഹീത യുവ പ്രഭാഷകൻ പാസ്റ്റർ ബ്ലെസ്സൻ ചെറിയനാട് പ്രസ്തുത മീറ്റിംഗിൽ മുഖ്യ സന്ദേശം നൽകി. നമ്മൾ സീസണൽ ആത്മീയരാകാതെ സദാകാലവും ഫലം പുറപ്പെടുവിക്കുന്ന മൂല്യമുള്ള ആത്മീയരാകുവാൻ അദ്ദേഹം പൊതു സന്ദേശത്തിലൂടെ ആഹ്വാനം നൽകി. ജീവൻ അകത്തുള്ള മനുഷ്യന് ഒരു ജീവിതമുള്ളതുപോലെ ആത്മീയത അകത്തുള്ളവൻ യഥാർഥ ആത്മീയൻ ആയിരിക്കും എന്നും അദ്ദേഹം ഓർമപെടുത്തുകയും ചെയ്തു.

പാസ്റ്റർ ജോൺ റ്റി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ദോഹ ഐ പി സി മുൻകാല ശ്രുശ്രുഷകൻ പാസ്റ്റർ കെ എസ് ഫിലിപ്പ് പ്രസ്തുത യോഗം ഉത്ഘാടനം ചെയ്തു. പിവൈപിഎ സെക്രട്ടറി ഷെറിൻ ബോവസ് സ്വാഗത പ്രസംഗവും ട്രെഷറർ സ്റ്റാൻലി സ്കറിയ കൃതജ്ഞതയും അറിയിച്ചു. ദോഹ ഐ പി സി ക്വയർ ഗാനശ്രുശ്രുഷ നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.