വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനനം.

തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച് കണ്ടുപിടിത്തങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും മഹാന്മാരായ ശാസ്ത്രന്ജരുടെ ഗണത്തിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിന്നവരില്‍ ഏറ്റവും കൂടിയ ഐക്യു നിലവരത്തിന്റെ ഉടമയാണു സ്റ്റീഫന്‍ ഹോക്കിങ്. രണ്ടുപേരുടെയും ഐക്യു നിലവാരം 160 ആണെന്നാണ് പഠനങ്ങള്‍.

തമോഗർത്തങ്ങളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പഠനങ്ങള്‍. തമോഗര്‍ത്തങ്ങള്‍ ഉണ്ടാക്കുന്ന പിണ്ഡം, ചാർജ്ജ്, കോണീയ സംവേഗബലം എന്നിവയെ കുറിച്ച് അദ്ദേഹം നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തി. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

അന്ന്യഗ്രഹ ജീവികള്‍ യാഥാര്‍ത്യമാണെന്നും മനുഷ്യര്‍ അവരുടെ മുന്നില്‍ വളരെ ബലഹീനര്‍ ആണെന്നും ഒരിക്കല്‍ അന്ന്യ ഗ്രഹ ജീവികള്‍ ഭൂമിയെ കീഴടക്കാനുള്ള സാധ്യതപോലും ഉണ്ടെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.