ബുക്ക് എക്സ്ചേഞ്ച് മേള ഷാർജയിൽ

ഷാർജ: യു. എ. ഇ .യിലുള്ള സ്‌കൂൾ കുട്ടികൾക്കായി ടെക്സ്റ്റ് ബുക്കും ഗൈഡുകളും എക്സ്ചേഞ്ച് മേള സംഘടിപ്പിക്കുന്നു. ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ പഴയ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസ്സിലെ പഴയ പുസ്തകങ്ങൾ മാറ്റിയെടുക്കാം. സ്ഥല പരിമിതിമൂലം നാം കളയാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ മാറ്റിയെടുക്കാൻ ഇതിലൂടെ കഴിയും. ഈ ബുക്ക് എക്സ്ചേഞ്ച് ഫെയർ തികച്ചും സൗജന്യമായാണ് നടത്തപ്പെടുന്നത്. മാർച്ച് മാസം 24, ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് ബുക്ക് ഫെയർ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക; 055-8702732, 050-6576490, 050-5240381

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.