ചിരിയിലെ ചിന്ത: ലോട്ടറി അടിച്ചപ്പോൾ | ജസ്റ്റിൻ കായംകുളം

മത്തായിച്ചായൻ രാവിലെ എഴുന്നേറ്റു ചിരിക്കാൻ തുടങ്ങി,. ഭയങ്കര സന്തോഷം മുഖത്തു കാണാം. ഭാര്യ വിളിച്ചു ചോദിച്ചു ‘എന്തിനാ അച്ചായൻ രാവിലെ ഇത്ര സന്തോഷിക്കുന്നെ ‘. മത്തായിച്ചന്റെ മറുപടി ” എടീ എനിക്ക് 10 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് ഞാൻ സ്വപ്നം കണ്ടു, അതോർത്തു ഞാൻ സന്തോഷിച്ചതാണ് പക്ഷെ എന്റെ ജീവിതത്തിൽ ഇന്നു വരെ ലോട്ടറി എടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ല”..

post watermark60x60

ഇന്നു എല്ലാവർക്കും സമ്പന്നരാകുവാൻ ആഗ്രഹമാണ്. വെറുതെ ഇരുന്നു സമ്പത്തു കുന്നു കൂടിയാൽ വലിയ സന്തോഷം. പക്ഷെ അധ്വാനിക്കുവാൻ പലർക്കും മനസ്സില്ല. കുറുക്കു വഴികൾ തേടാനാണ് താല്പര്യം. ലഭ്യമാകുന്ന അവസരങ്ങൾ ഉപയോഗിക്കാതെ മറ്റുള്ളവരെ പഴി പറഞ്ഞു മടി പിടിച്ചു ജീവിതം മുൻപോട്ടു തള്ളി നീക്കുന്നു. കൈ നനയാതെ മീൻ പിടിക്കാനാണ് ആഗ്രഹം. വചനം പറയുന്നു വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നരുത്, മനുഷ്യൻ നിലത്തെ മണ്ണിൽ അധ്വാനിക്കണം. കർമം ചെയ്തു വിജയിക്കുമ്പോൾ ഉള്ള സുഖം ഒന്നു വേറെയാണ്..അധ്വാനിച്ചിട്ടു ഭാരങ്ങൾ വന്നാൽ, വേദനകൾ വന്നാൽ യേശുവിന്റെ അരികിൽ ചെല്ലുക അവൻ നമ്മെ ആശ്വസിപ്പിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like