ചെറു ചിന്ത: യുവതലമുറയോട് | ഷീന ടോമി

തിർസ്സ പോലെ സൗന്ദര്യമുള്ളവളും യരുശലേം പോലെ മനോഹരയും കൊടികളോട് കൂടിയ സൈന്യം പോലെ ഭയങ്കരയുമായവളെ ….; 
നിന്റെ കുഞ്ഞുങ്ങൾ വീഥികളുടെ തലക്കലൊക്കെയും വിശപ്പ്‌ കൊണ്ട് തളർന്നു കിടക്കുന്നു …;പൈതങ്ങൾ അപ്പം ചോദിക്കുന്നു ;ആരും നുറുക്കിക്കൊടുക്കുന്നതുമില്ല ….
എവിടെ …….?
ഈ തലമുറയിൽ യഹൂദഗോത്രത്തിലെ സിംഹമായവന്റെ ശബ്ദം പ്രതിദ്വനിപ്പിക്കേണ്ട പ്രവാചകകേസരികൾ എവിടെ …?ഒറ്റ പ്രാർത്ഥനയിൽ തീ ഇറക്കി കർമ്മേലിന്റെ കൊടുമുടികളെ ശുദ്ധീകരിക്കേണ്ട ഏലിയാവുമാരെവിടെ ….?കാലത്തോട് ആഞാപിക്കെണ്ടവർ …..തങ്ങൾ സേവിക്കുന്ന ദൈവം വിടുവിച്ചാലും വിടുവിച്ചില്ലെങ്കിലും തീച്ചൂളയിൽ എരിയുവാൻ തയ്യാറുള്ളവർ ……മത്സരഗൃഹത്തിന്റെ പാപങ്ങൾക്ക്‌ വേണ്ടി നെടുമ്പാട് കവിണ്ണ്‍ വീണ് കരയേണ്ടവർ …..വഴിയും സത്യവും ജീവനും ആയവനിലേക്ക് അനേകരേ നടത്തേണ്ടവർ …..ഭൂമിയുടെ ഉപ്പും വെളിച്ചവുമായവർ ……
പുതുതലമുറയേ …….
വിളി മറന്നുവോ …..?
വഴി തെറ്റിയോ …..?
വിശാലവഴിയുടെ സുഖശീതളിമയിൽ മനം മയങ്ങിയോ ….?കണ്ണുകൾ നീളുന്നതെല്ലാം ഒപ്പിയെടുക്കാൻ വെമ്പുന്നുവോ …..?ലോകത്തിന്റെ മോഹനമായികത മാടിവിളിക്കുന്നുവോ ….?ജീവനത്തിന്റെ പ്രതാപം ജീവവഴിയുടെ ഞെരുക്കത്തെ പിൻന്തള്ളുന്നുവോ ….?
പക്ഷെ …..ഒരിക്കൽ വാതിലിനപ്പുറം കടന്നാൽ ….!!!!
ഒരു മടങ്ങിവരവ് അസാദ്ധ്യം …….
ദുർലഭമായ വചനവും അപൂർവമായ ദർശനവും കണ്ണ് മങ്ങിത്തുടങ്ങിയ ഏലിമാരും കാലഘട്ടത്തിന്റെ അനിവാര്യതയോ….?ആത്മീയ പാപ്പരത്വവും മദിച്ചു പുളക്കുന്ന ജഡീകതയും മനസ്സ് മടുപ്പിക്കുന്നുവോ …..?അഭിനവ ആത്മീയ അധികാരപ്രമത്തതയും അവസരവാദരാഷ്ട്രീയക്കളികളും സ്ഥാനമോഹവടംവലികളും ഹൃദയം തകർക്കുന്നുവോ …..?
അരുത് !!!പ്രതീക്ഷ കൈവിടരുത്..!!കാഴ്ചയുടെ ലോകത്ത് നിന്ന് വെളിപ്പാടിന്റെ അപാരതകളിലേക്ക്‌ നടന്നു കയറാൻ പ്രിയനായവൻ നിന്നെ വിളിക്കുന്നു ….നിനക്ക് മുന്നിൽ കീഴടക്കുവാൻ ചക്രവാളസീമകൾ തുറന്നിട്ട്‌ ആത്മമണവാളൻ നിന്നെ ക്ഷണിക്കുന്നു …. ലഭിച്ച അരുളപ്പാടുകളും വാഗ്ദത്തങ്ങളും മുറുകെപ്പിടിച്ചു മനം തകർന്ന് അവന്റെ സന്നിധിയിൽ കേഴുന്ന വിക്ഷുബ്ധയൗവനങ്ങളേ …..നിങ്ങൾ അവനായി കാത്തിരിക്കുന്നുവോ..?
എങ്കിൽ അവൻ നിങ്ങളുടെ ശക്തിയെ പുതുക്കും…നിങ്ങൾ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും….തളര്ന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും ….അധമമായത് ഒഴിച്ച് ഉത്തമമായത് പ്രസ്താവിക്കുന്ന അഗ്നിനാവുകളായ് നിങ്ങളെ മാറ്റുവാൻ മൂർച്ചയേറിയ ഇരുവായ്തലവാളുള്ളവൻ ആഗ്രഹിക്കുന്നു…..വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ ;അവൻ അത് നിവർത്തിക്കും …!!!
ശണവസ്ത്രം ധരിച്ച അരയിൽ മഷിക്കുപ്പി ഉള്ള എഴുത്തുകാരേ ,
നീ നഗരത്തിന്റെ നടുവിൽ,യെരുശലേമിന്റെ നടുവിൽക്കൂടിച്ചെന്ന്,അതിൽ നടക്കുന്ന സകല മ്ലെച്ച്തകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക !നിനക്ക് പിന്നാലെ വെണ്മഴു എന്തിയ പുരുഷന്മാർ പുറപ്പെടുന്നു !
യിസ്രായേൽ ഗൃഹത്തിന്റെയും യെഹൂദഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു;ദേശം രക്തപാതകം കൊണ്ടും നഗരം അന്യായം കൊണ്ടും നിറഞ്ഞിരിക്കുന്നു;യെഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു ; യഹോവ കാണുന്നില്ല എന്ന് അവർ പറയുന്നുവല്ലോ .!
നിന്നോട് കല്പ്പിച്ചതുപോലെ നീ ചെയ്‌താൽ നഗരത്തിന്മേൽ ആകവേ വിതറേണ്ടതിന് കെരൂബുകളുടെ നടുവിലുള്ള തീയിൽനിന്നു കൈ നിറയെ തീക്കനൽ നിങ്കൽ ഏല്പിക്കപ്പെടുവാൻ പോകുന്നു ….!!!
അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവൻ അല്പത്തിൽ വിശ്വസ്തരായവരെ അധികത്തിനു വിചാരകരാക്കും !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.