ചൈനയിൽ സൺഡേസ്‌കൂളിന് പകരം ഇനിമുതൽ ‘ഡേസ്കൂൾ’!!

റോജി ഇലന്തൂർ

 

ബീജിംഗ്: ഒരു ക്രൈസ്തവ രാഷ്ട്രമായിത്തീരാന്‍ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ചൈനയില്‍ ഭരണകൂടം സണ്ടേസ്കൂളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ക്രൈസ്തവര്‍ കുട്ടികളെ ദൈവവചനം പഠിപ്പിക്കാനായി ഡേ സ്കൂളുകൾ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ചൈനയില്‍ ക്രൈസ്തവ ആരാധനാലയങ്ങളില്‍ സണ്ടേസ്കൂളുകള്‍ നിരോധിച്ചുകൊണ്ട് അധികാരികള്‍ ഉത്തരവിറക്കിയത്. ഈ നടപടി ദൈവമക്കള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

ക്രൈസ്തവ നേതാക്കളും പാസ്റ്റര്‍മാരും മാതാപിതാക്കളും ചേര്‍ന്നു സൺഡേ സ്‌കൂളുകള്‍ക്കു പകരമായി ‘ഡേ സ്കൂളുകള്‍’ ആരംഭിച്ചു. പ്രത്യക്ഷത്തില്‍ ഡേ സ്കൂളുകളായി തോന്നുമെങ്കിലും ഇവിടെ കുട്ടികളെ ദൈവവചനം പഠിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത്തരം സ്കൂളുകള്‍ ഞായറാഴ്ചയല്ല ശനിയാഴ്ച ദിവസങ്ങളാലാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ അധികാരികള്‍ക്ക് ഇടപെടുവാനും തടയുവാനും സാദ്ധ്യമല്ല.

തെക്കുകിഴക്കന്‍ ചൈനയിലെ വെന്‍ഷോ നഗരത്തിലാണ് ഇത്തരം ഡേസ്കൂളുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. വെന്‍ഷോ ‘ചൈനയുടെ യെരുശലേം’ എന്നാണ് അറിയപ്പെടുന്നത്. നിരവധി ക്രൈസ്തവ സഭകള്‍ ഇത്തരത്തില്‍ ഡേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. കുട്ടികളെ യേശുക്രിസ്തുവിനെക്കുറിച്ചും, ബൈബിളും പഠിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശക്തമായ ആഗ്രഹമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാന്‍ കാരണമായിത്തീര്‍ന്നത്‌.

ചില ക്രൈസ്തവര്‍ വീടുകളിലും മറ്റു സ്വകാര്യ സ്ഥലങ്ങളിലും ദൈവവചനം പഠിപ്പിക്കുവാനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ചെറുപ്രായത്തില്‍ ദൈവവചനം പഠിപ്പിക്കുന്നതും, ക്രിസ്തുവിന്റെ വഴിയിലൂടെ നടത്തുന്നതും ഭാവിയില്‍ അവര്‍ ശക്തരായ ക്രൈസ്തവ വിശ്വാസികളായിത്തീരുമെന്നുള്ള കാര്യം സ്പഷ്ടമാണ്. ചൈനയിൽ വരും നാളുകളിൽ ശക്തമായ ഉണർവ്വിന്റെ അഗ്നി കത്തിപ്പടരുക തന്നെ ചെയ്യും.

ഇത് തിരിച്ചറിഞ്ഞ ഭരണകൂടം സണ്ടേസ്കൂളുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത് ജനം തള്ളി ബദല്‍മാര്‍ഗ്ഗം സ്വീകരിച്ചത് ദൈവവചനത്തിന് ബന്ധനമില്ലെന്ന വസ്തുത ഉറപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.