ശാരോൻ ഫെല്ലോഷിപ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ സമാപിച്ചു

മാവേലിക്കര: ശാരോൻ ഫെല്ലോഷിപ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ ജനുവരി 25 മുതൽ 28 വരെ മാവേലിക്കര പ്രെയിസ് സിറ്റി ശാരോൻ ചർച്ചിൽ വച്ചു നടന്നു. സഭാ മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രെറ്ററിയും സെന്റർ മിനിസ്റ്ററും ആയ പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടനം ചെയ്തു. പാസ്റ്റര്മാരായ വർഗീസ് ജോഷ്വാ, കോശി ഉമ്മൻ, റോയ് ചെറിയാൻ, ജോജു തോമസ്, സാം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ശാരോൻ വോയ്സ് ഗാനങ്ങൾ ആലപിച്ചു.
ഞായറാഴ്ച നടന്ന സഭയോഗത്തോട് ബന്ധപ്പെട്ടു സഹോദരി സമാജം വിവിധ ജീവകുകാരുണ്യ പ്രവർത്തന സഹായങ്ങൾ നൽകി. സിസ്റ്റർ സൗമിനി ഫിന്നി, സിസ്റ്റർ ഷേർളി തുടങ്ങിയവർ സഹായ വിതരണത്തിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like