ലേഖനം: അനുഗ്രഹത്തിന്റെ പിൻപിൽ

വലിയ അനുഗ്രഹങ്ങൾ എന്ന് നാം വിലയിരുത്തുന്ന കാര്യങ്ങൾ നമുക്ക്‌ ദൈവസന്നിധിയിൽ നിന്നും പ്രാർത്ഥനയുടെ മറുപടിയായോ അല്ലാതെയോ ലഭിക്കുമ്പോൾ, നാം ഭയപ്പെടണം. ലോകത്തിന്റെ മുൻപിൽ നമുക്കു ലഭിക്കുന്ന ഉന്നതമായ കാര്യങ്ങൾ , ദൈവത്തിന്റെ മുൻപിൽ അറപ്പാണു് എന്ന് മനസ്സിലാക്കിയാൽ, നാം പലതും ദൈവത്തോടു ചോദിക്കാൻ മടിക്കും

ഴയ നിയമ യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ, ദൈവം അവരെ ഫറവോന്റെ അടിമത്തത്തിൽ നിന്നും വിടുവിച്ചതു മുതൽ അവർ ചോദിച്ചത്‌ എല്ലാം അവർക്കു നൽകി. പലപ്പോഴും അവർ പിറുപിറുത്തു എങ്കിലും ദൈവം അവർക്ക്‌ ഒന്നും മുടക്കിയില്ല. അവർ അപേക്ഷിച്ചത്‌ അവൻ അവർക്കു കൊടുത്തു,എങ്കിലും അവരുടെ പ്രാണനു് ക്ഷയം അയച്ചു(സങ്കീ 106:15) എന്നെഴുതിയിരിക്കുന്നു.അതായത്‌, ഏതെല്ലാം കാര്യങ്ങൾ ദൈവത്തിൽ നിന്നും ലഭിക്കണം എന്ന് ആഗ്രഹിച്ചുവോ അതെല്ലാം ദൈവം അവർക്കു നൽകി.എന്നാൽ പ്രാർത്ഥനയുടെ മറുപടി ലഭിക്കുമ്പോൾ തന്നെ, അതിന്റെ പിൻപിൽ ഒരു ശിക്ഷയും മറഞ്ഞിരുന്നു.ഇത്‌ നമുക്ക്‌ ഒരു മുന്നറിയിപ്പ്‌ ആണെന്ന് മറക്കരുത്‌.

നാം ദൈവത്തിന്റെ മക്കൾ ആണു്,പുതിയ നിയമ യിസ്രായേലും ആണു്. നാം പ്രാർത്ഥിച്ചാൽ ദൈവം മറുപടി തരും സത്യം, അത്‌ നമുക്കു മാത്രമല്ല, ലോകക്കാർക്കും അറിയാം.എന്നാൽ എല്ലാ പ്രാർത്ഥനക്കും മറുപടി ലഭിച്ചിട്ടും ഇല്ല.ലഭിക്കാത്ത മറുപടികളെക്കുറിച്ചുള്ള പരാതികൾ നിത്യതയിൽ എത്തുമ്പോൽ അവസാനിക്കും. എന്നാൽ ചിലതെല്ലാം നാം നിർബന്ധ ബുദ്ധിയോടെ ദൈവത്തിൽ നിന്നും പിടിച്ചു വാങ്ങി എന്നൊക്കെ അഭിമാനിക്കാറുണ്ട്‌. നല്ലത്‌ തന്നെ, എന്നാൽ ദൈവം മനസ്സോടെ തരാത്തത്‌ ഒന്നും പിടിച്ച്‌ വാങ്ങരുത്‌, അത്‌ ഒടുവിൽ കെണിയാകും.യിസ്രായേൽ മക്കൾക്ക്‌ ദൈവം നന്മകളും അനുഗ്രഹം എന്ന് തോന്നിയതും ഒക്കെ നൽകിക്കൊടുക്കുമ്പോഴും ദൈവം അവരിൽ പ്രസാദിച്ചില്ല, അതുകൊണ്ട്‌ പ്രാണനു ക്ഷയം അയക്കാനും ദൈവം മടിച്ചില്ല.ദൈവം പ്രാർത്ഥനകൾക്ക്‌ മറുപടി നൽകിയാലും ഇല്ലെങ്കിലും ശിക്ഷ ലഭിക്കാതിരിക്കുന്നതല്ലേ നല്ലത്‌? . ദൈവം ശിക്ഷയെ മറച്ചുവെച്ച്‌ അനുഗ്രഹം തന്നാൽ, അനുഗ്രഹം ലഭിച്ചതിൽ സന്തോഷിച്ച്‌ തീരുന്നതിനു മുൻപേ കരയാൻ ആരംഭിക്കണം. അതു മുന്നമേ അറിയാവുന്ന ദൈവം ചിലത്‌ വിലക്കുന്നു എന്ന് തിരിച്ചറിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു.

വലിയ അനുഗ്രഹങ്ങൾ എന്ന് നാം വിലയിരുത്തുന്ന കാര്യങ്ങൾ നമുക്ക്‌ ദൈവസന്നിധിയിൽ നിന്നും പ്രാർത്ഥനയുടെ മറുപടിയായോ അല്ലാതെയോ ലഭിക്കുമ്പോൾ, നാം ഭയപ്പെടണം. ലോകത്തിന്റെ മുൻപിൽ നമുക്കു ലഭിക്കുന്ന ഉന്നതമായ കാര്യങ്ങൾ , ദൈവത്തിന്റെ മുൻപിൽ അറപ്പാണു് എന്ന് മനസ്സിലാക്കിയാൽ, നാം പലതും ദൈവത്തോടു ചോദിക്കാൻ മടിക്കും. പ്രാർത്ഥിച്ച്‌ ലഭിച്ചു എന്നൊക്കെ കൊട്ടി ഘോഷിക്കുന്നതിനു മുൻപേ ദൈവസന്നിധിയിൽ ഇരുന്ന് അതിന്റെ പിൻപിലെ ദൈവഹിതം ആരായുന്നത്‌ ബുദ്ധിയാണു്. കാരണം ഇന്ന് ലഭിക്കുന്ന പല നന്മകളും ചില നാളുകൾ കഴിയുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നാൻ സാദ്ധ്യതയുണ്ട്‌. ദൈവം അയക്കുന്ന ശിക്ഷകൾ നമുക്ക്‌ സഹിപ്പാൻ പ്രയാസമുള്ളതായിരിക്കും. അതുകൊണ്ട്‌ നിർബന്ധമായി ചോദിച്ചുവാങ്ങുന്ന നമ്മുടെ സ്വഭാവങ്ങൾ മാറട്ടെ.ദൈവം സന്തോഷത്തോടെ തരുന്ന നന്മകൾ അനുഭവിച്ച്‌ നമുക്ക്‌ തൃപ്തിയുള്ളവരായി ജീവിപ്പാൻ കഴിയുന്നതാണു അനുഗ്രഹം.അതുകൊണ്ട്‌ ഇന്നത്തെ ഭക്തന്മാർ, ദൈവസന്നിധിയിൽ തീരുമാനമെടുക്കട്ടെ ദൈവം തരുന്നതെന്തും സന്തോഷത്തോടെ സ്വീകരിച്ച്‌, ദൈവം തരാൻ ഇഷ്ടപ്പെടാത്തതൊന്നും പിടിച്ചു വാങ്ങാൻ ശ്രമിക്കാതെ, ദൈവ ഹിതം മനസ്സിലാക്കി മുൻപോട്ടു പോകാൻ എന്നെ സമർപ്പിക്കുന്നു. ഈ തീരുമാനം ദൈവം കാണുമ്പോൾ, നമ്മിൽ അവൻ പ്രസാദിക്കും . അതാണു് ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

post watermark60x60

– ഷീല ദാസ്‌ കീഴൂര്‍

-ADVERTISEMENT-

-ADVERTISEMENT-

You might also like