ചെറുചിന്ത: മുത്ത്‌ പോലെ ഒരു ജീവിതം

ബെൻസി. കെ. വർഗ്ഗീസ്

സൂര്യന്റെ കിരണങ്ങൾ പതിയെ കടൽ തീരത്തെ തൊട്ടു തുടങ്ങിയപ്പോൾ ഞാൻ പതിയെ നിരാശയോടെ മണ്ണിൽ ദൃഷ്ടികൾ ഊന്നി നടന്നുതുടങ്ങി കാരണം കഴിഞ്ഞ നാളുകൾ വറുതിയുടെതു ആയിരുന്നു, കുടിലിൽ നിന്ന് ഉയരുന്ന ഇല്ലയ്മയുടെ ശബ്ദങ്ങൾ, വിശപ്പ്, കഷ്ടപ്പാടുകൾ ആയിരുന്നു നിരാശയുടെ കാരണങ്ങൾ എന്ന് പറയാം. മണലിൽ നിർവികാരതയോടെ പതിഞ്ഞ പാതങ്ങൾക്കടിയിൽ ദൂരങ്ങൾ വഴിമാറി. പെട്ടന്നാണ് എന്റെ കണ്ണിൽ പാതി തുറന്നു കിടന്ന ഒരു കക്ക ഉടക്കിയത്. പതിയെ കൗതുകത്തോടെ തുറന്ന് നോക്കിയപ്പോൾ, ഒരു മുത്ത് അതിൽ പതിഞ്ഞു കിടക്കുന്നു.

പെട്ടന്ന് ഗതകാലസ്മരണകളിൽ പിതാക്കന്മാർ പറഞ്ഞുകേട്ട കഥകൾ ഓടി എത്തി. ഒരുപക്ഷെ തന്റെ കഷ്ടങ്ങൾ കണ്ട ദൈവം നൽകിയ നിധി ആയിക്കൂടെ? ഞാൻ പതിയെ സ്വപ്നങ്ങളെ കൂട്ടു പിടിച്ചു നഗരത്തിലെ രത്നവ്യപാരിയുടെ അടുത്തേക്ക് സങ്കോചത്തോടെ എത്തി അയാളുടെ മുൻപിൽ വിറയ്ക്കുന്ന കരത്തോടെ ഒതുക്കിപിടിച്ച മുത്തിനെ തുറന്നു കാട്ടി. വിലയേറിയ മുത്തുകൾ മാത്രം കണ്ടു പരിചയിച്ച അയാളുടെ കണ്ണുകൾ വിടർന്നു. ആവേശത്തോടെ കരത്തിൽ വാങ്ങിയ അയാൾ അതിനെ സൂക്ഷ്മതയോടെ പരിശോധിച്ച് ഉറപ്പുവരുത്തി.സങ്കോചത്തോടെയും അതിലുപരി ഭയത്തോടെയും ഇരുന്ന എന്നിലേക്ക്‌ മുത്തിന്റെ കഥയെ തുറന്നിട്ടു.

ജലാശയത്തിന്റെ അടിത്തട്ടിൽ ചിപ്പിയിലുള്ള ജീവി തന്റെ പുറംതോടുകൾക്കുള്ളിൽ കയറിപ്പറ്റുന്ന മണൽ തരികളെ തന്റെ മാംസഭാഗാനങ്ങളിൽ കുത്തി കയറുമ്പോൾ വേദനയോടെ പുറം തള്ളാൻ തയ്യാറാവും. എന്നാൽ മാംസഭാഗങ്ങളിൽ പറ്റിപ്പിടിച്ച മൂർച്ചയുള്ള മണൽ തരികൾ വെളിയിൽ പോകാതെ കൂടുതൽ കൂടുതൽ മാംസത്തിലേക്കു ആഴ്ന്നിറങ്ങും. ഒടുവിൽ അനുഭവിക്കുന്ന അതിവേദനയെ ഈ ജീവി അംഗീകരിച്ചു തുടങ്ങും. തന്റെ ശരീരത്തിൽ തന്നെയുള്ള വസ്തുവിനെകൊണ്ട് അതിനെ പുതപ്പിച്ചു തുടങ്ങും, ഒടുവിൽ ഈ ജീവി അതുമായി വേദനയോടെ ജീവിക്കും എന്നാൽ വര്ഷങ്ങളുടെ പരിണാമം…. വേദയോടെ തന്റെ ശരീരത്തിൽ ആഴ്ന്നു ഇറങ്ങിയതിനെ ഒരു വില ഏറിയ മുത്തായി മാറ്റിക്കളയും. വേദനയുടെ ഫലത്തെ വിലയുള്ളതാക്കിയ ജീവിയുടെ കഥയിൽ ലയിച്ച എന്നെ, രത്‌നവ്യാപാരിയുടെ നീട്ടിയ കരത്തിൽ കണ്ട മുത്തിന്റെ വില സംഭ്രമിപ്പിച്ചു. മുത്തിന്റെ മൂല്യം എന്നേ നിമിഷങ്ങൾ കൊണ്ട് സമ്പന്നൻ ആക്കി.

പെട്ടന്ന് കേട്ട അമ്മയുടെ ശബ്ദം ആയിരുന്നു താൻ ഇത്രയും കണ്ടതൊക്കെ സ്വപ്നം ആണെന്ന് ഓർമിപ്പിച്ചത്. ഉറക്കച്ചടവോടെ കണ്ട സ്വപ്നം വീണ്ടും സ്‌മൃതിയിൽ തെളിയുമ്പോൾ ദൈവഭക്തനായ ജോസെഫിന്റെ ചരിത്രത്തെ കൂട്ടിയിണക്കി. പതിനേഴാം വയസിൽ താൻ കണ്ട സ്വപ്നം കക്കയുടെ ഉള്ളിൽ വീണ കൂർത്ത വശങ്ങൾ ഉള്ള മണൽ തരി പോലെ! നീണ്ട വർഷങ്ങൾ കഠിന ശോദനയിൽ നടത്തിയ സഹോദരങ്ങൾ, പൊട്ടക്കിണർ, യിശ്മായേല്യ കച്ചവടക്കാർ, അടിമത്തചന്ത, പോത്തിഫറിന്റെ ഭവനം, കുണ്ടറ ഇതൊക്കെയും വേദനയുടെ, നിരാശയുടെ, സങ്കടത്തിന്റെ, കഠിനശോദനയുടെ സാഹചര്യങ്ങൾ ആയിരുന്നെങ്കിലും ജോസെഫിന്റെ കരത്തിൽ പിടിച്ച ദൈവത്തിന്റെ കൃപ അവനെ, അമൂല്യ നിധി പോലെ… വിലയേറിയ മുത്തുപോലെ ശോഭയുള്ളതാക്കി.
വി.വേദപുസ്‌തകത്തിൽ ഉത്പത്തി 41:41, 42 വായിക്കുമ്പോൾ കാണുന്ന ഒരദ്ഭുദം ഉണ്ട് കേവലം മനുഷ്യർ കണ്ടു മറക്കുന്ന സ്വപ്‌നങ്ങൾ ദൈവപ്രവർത്തിയുടെ അത്ഭുദങ്ങൾ ആയി മാറുന്നു, മിസ്രേയിമും, ഫറവോയും തള്ളിക്കളഞ്ഞവർ പോലും അവനെ വണങ്ങുന്ന യാഥ്യാർത്യം.

ഉറക്കച്ചടവോടെ കട്ടിൽ വിട്ടു എഴുന്നെല്ക്കു മ്പോൾ ഒന്ന് കൂടെ ഉറപ്പിച്ചു, കണ്ട സ്വപ്നം എനിക്കും ദൈവീകവാഗ്‌ദത്തിന്റെ മറുപൊരുൾ ആയിരുന്നു എന്ന്! പതിയെ ചുണ്ടിൽ പഴയ ഒരു ഭക്തൻ തന്റെ അനുഭവത്തിൽ പകർത്തിയ ഒരുപാട്ട് ഉണർന്നു…..
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവൻ മാറുകയില്ല
വാനവും ഭൂമിയും മാറിയാലും
വചനകൾക്കൊരു മാറ്റം ഇല്ല…..
നിനക്കായ് കരുതും അവൻ നല്ല ഓഹരി….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.