ചെറു ചിന്ത: ഏകാന്തപഥികർ | ഷീന ടോമി

ചൂടേറിയ ഈ മരുഭൂയാത്രയിൽ …..,
ചുട്ടുപൊള്ളുന്ന ജീവിതയാഥാർത്യങ്ങൾക്കിടയിൽ……. ,
ശ്വാസം മുട്ടിക്കുന്ന പൊടിക്കാറ്റിൽ…. ,
വെട്ടിത്തിളക്കുന്ന മണലാരണ്യത്തിന്റെ നി മ്നോന്നതങ്ങളിൽ…. ,
ഒരിറ്റ് ദാഹജലത്തിനായി കേഴുന്നവരെ …..തിരിച്ചറിയുക !!!
നിങ്ങൾ ഉഴന്നു നടക്കുന്നത് ജനസഞ്ചാരമില്ലാത്ത വഴിയിലാണ് ….പലരും കൂടെ നടക്കുമെന്ന് കരുതി തുടങ്ങിയ യാത്ര….
എന്നാൽ പാതിവഴിയിൽ ഉയരത്തിൽ നിന്ന് കനിവായ് പെയ്തിറങ്ങിയ ബോധ്യങ്ങൾ …
പാർപ്പാൻ ഒരു പട്ടണവും ദൃശ്യമാകുന്നില്ല …
വിശപ്പിനായുള്ള അപ്പത്തിനോ ദാഹത്തിനായുള്ള വെള്ളത്തിനോ വേണ്ടി അല്ലാതെ വിശന്നു ദാഹിക്കുന്ന അന്തരാത്മാവിന്റെ ശൂന്യതകൾ….
ക്ഷീണിച്ചു മടുക്കുന്ന ദേഹവും ദേഹിയും ഉള്ളിൽ തളരുന്ന പ്രാണനും ….
കണ്ണുകൾ തേടിയലയുന്നത് മരുപ്പച്ചയോ മരീചികയോ……
എന്നാൽ കഷ്ടതയുടെ ആണിപ്പാടുകൾ ഏറ്റ് നിന്ദയുടെ മുൾക്കിരീടമണിഞ്ഞു ജയാളിയായ് ഉയരത്തിലേക്ക് കരേറിപ്പോയ ഒരുവൻ നിന്റെ നെടുവീർപ്പുകൾക്കുമിപ്പുറം ….
നിന്റെ ശ്വാസനിശ്വാസങ്ങളെക്കാൾ അടുത്ത് ….നിന്റെ ഹൃദയതുടിപ്പുകൾക്ക് സമീപം ….!
അവനെ അന്വേഷിക്കുക …അവനെ കണ്ടെത്തുക ……!
അവൻ നിന്നെ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് ചൊവ്വേയുള്ള വഴിയിൽ നടത്തും …..!!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.