ലേഖനം: റോമന്‍ കത്തോലിക്കാമതവും വഴിതെറ്റിച്ച പോപ്പുമാരും | പാസ്റ്റർ സണ്ണി പി സാമുവൽ

ആഗോള കത്തോലിക്കാസഭ ഒരു ക്രിസ്തീയസഭാ വിഭാഗമെന്നു സ്വയമേവ മേനി പറയുന്നുണ്ടെങ്കിലും അതു ഒരു പ്രത്യേകമതവിഭാഗമായി സംക്രമണം പ്രാപിച്ച കള്‍ട്ടിക് മൂവ്‌മെന്റ് അഥവാ മതഭേദം അത്രേ. ഗ്രീക്കു-റോമാ പേഗന്‍ മതാശയങ്ങളെ ക്രിസ്തീയസഭയിലേക്കു സന്നിവേശിപ്പിച്ചു, സ്വാംശീകരിച്ചു ഒരു സമന്വിതമതമാക്കി (Syncretic Religion) അതിനെ മാറ്റിയെടുക്കുകയായിരുന്നു. വിശ്വാസത്യാഗവും വിശ്വാസപാതകവും ഒന്നിച്ചു സമ്മേളിച്ചിരിക്കുന്ന ഈ കള്‍ട്ടുമതത്തില്‍ ഇന്നു സ്വയംഭരണാവകാശമുള്ള 24 സഭകള്‍ ഉണ്ട്. ഇവ തമ്മില്‍ ഉപദേശത്തിൽപോലും ഐക്യം ഇല്ല എന്നതു വൈരുദ്ധ്യം. വത്തിക്കാന്‍ ഈ മതത്തിന്റെ ഭൗതികഭരണകേന്ദ്രം ആയിരിക്കുമ്പോള്‍ത്തന്നെ പോപ്പിന്റെ മേല്‍നോട്ടം ആഗോളതലത്തില്‍ വിശുദ്ധദൃഷ്ടി/ മേല്‍നോട്ടം (Holy See) എന്ന പേരില്‍ വ്യാപിച്ചു കിടക്കുന്നു. Holy See എന്ന വാക്കു മിസ്രയീമിലെ മഹാപുരോഹിതരെ സംബോധന ചെയ്യുവാന്‍ ഉപയോഗിച്ചിരുന്ന Ur-Maa (Great Seer) എന്നതിന്റെ പരിഷികരിച്ച രൂപമാണു. അതിനു മന്ത്രവാദി ശ്രേഷ്ഠന്‍ എന്നര്‍ത്ഥം. പോപ്പാണു ഭരണത്തലവന്‍ എങ്കിലും കേന്ദ്രീകൃതഭരണചക്രമായി പ്രവര്‍ത്തിക്കുന്നതു റോമന്‍ കൂരിയ ആണ്. ലോകം എമ്പാടുമുള്ള സഭഭരണം, ധനകാര്യം, വിദേശകാര്യം, നയതന്ത്രം എന്നിവ വത്തിക്കാനില്‍ നിന്നു നിയന്ത്രിക്കുന്നതു റോമന്‍ കൂരിയ ആണ്. Holy See ഒരു രാഷ്ട്രം എന്ന നിലയില്‍ യൂണൈറ്റഡ് നേഷന്‍സില്‍ സ്ഥിരമായ നിരീക്ഷകപദവി നേടിയിട്ടുണ്ടു. കത്തോലിക്കാസഭയെ ഒരു മതഭേദമായും സെക്യൂലര്‍ ഭരണസംവിധാനമായും മാറ്റുന്നതില്‍ പാപ്പാമാരുടെ പങ്കു വലുതാണ്. പാപ്പാ എന്ന സ്ഥാനപ്പേരും അതിന്റെ അനിയന്ത്രിതമായ അധികാരവകാശങ്ങളുമാണു നേതൃത്വത്തെയും സഭയെയും ദുഷിപ്പിച്ചതും കലുഷിതം ആക്കിയതും! Papa എന്ന ലാറ്റിന്‍ വാക്കു ഗ്രീക്കിലെ Pappas എന്ന വാക്കിനിന്നു കൂടിയേറിയതാണ്. പിതാവു, അപ്പന്‍, അച്ചന്‍ എന്നൊക്കെയാണു അര്‍ത്ഥം. ആത്മികസന്തതിയെ ജനിപ്പിക്കുന്ന ആത്മികപിതാവു എന്ന അര്‍ത്ഥത്തില്‍ പുരോഹിതന്മാര്‍ക്കായി ഈ വാക്കു പാശ്ചാത്യസഭകള്‍ ഉപയോഗിച്ചു. എന്നാല്‍ കിഴക്കന്‍ സഭകള്‍ “ഖശീശ” എന്ന വാക്കാണു ഉപയോഗിച്ചതു. ക്ലാസിക്കല്‍ സിറിയാക്കില്‍ മൂപ്പന്‍, പുരോഹിതന്‍ എന്നര്‍ത്ഥം. ഇതു മലയാളത്തില്‍ എത്തിയപ്പോള്‍ പട്ടക്കാരന്‍ ആയി. മൂന്നാം നൂറ്റാണ്ടു ആയപ്പോഴേക്കും ഒരു പട്ടണത്തിലെയോ രാജ്യത്തിലെയോ സഭകളുടെ മേലധികാരിയെ പോപ്പ് (പാപ്പാ എന്നതിന്റെ വകഭേദം) എന്നു സംബോധന ചെയ്യുവാന്‍ തുടങ്ങി. എപ്പിസ്കോപ്പ എന്ന ഗ്രീക്കുവാക്കിന്റെ അര്‍ത്ഥം Overseer, Guardian, Over watcher എന്നിങ്ങനെയാണ്. തന്റെ മേല്‍നോട്ടത്തിന്‍ കീഴിലുള്ള ഡീക്കന്‍സും, പ്രെസ്ബിറ്റേഴ്‌സും സഭകളും ഉപദേശത്തില്‍ തെറ്റാതിരിക്കുവാനും ദുരുപദേശങ്ങള്‍ക്കെതിരെ ജാഗരൂകരുയിരിപ്പാനും അവരുടെമേല്‍ ആക്കിവച്ച ഉപദേശത്തിട്ടമുള്ളവര്‍ ആയിരുന്നു എപ്പിസ്‌കോപ്പമാർ. യേശുവിന്റെ സഹോദരനായി യാക്കോബും (James the Just) തിമൊഥെയോസും, തീത്തോസും ആദിമസഭയിലെ എപ്പിസ്‌കോപ്പമാര്‍ ആയിരുന്നു. ഈ പദവി ‘അപ്പൊസ്തലന്‍” എന്നതിനും താഴെയായിരുന്നു. കാരണം, അപ്പൊസ്തലന്‍ ആയിരുന്നു എപ്പിസ്‌കോപ്പമാരെ നിയമിച്ചാക്കിയിരുന്നതു. റോമന്‍ കത്തോലിക്കാ പാരമ്പര്യം അനുസരിച്ചു 2 തിമൊഥെയൊസു 4:12-ല്‍ പേര്‍പറയപ്പെട്ട “ലീനോസു” പത്രോസിന്റെ രക്തസാക്ഷിത്വത്തിനുശേഷം റോമന്‍ സിംഹാസനത്തിലെ എപ്പിസ്‌കോപ്പയും പില്ക്കാലത്തു രണ്ടാം പോപ്പും ആയി. അപ്പൊസ്തലനെ എപ്പിസ്‌കോപ്പയായി തരംതാഴ്ത്തിയ (humiliate) നടപടി ഭേഷായിരിക്കുന്നു. എപ്പിസ്‌കോപ്പ എന്ന വാക്കാണു പില്ക്കാലത്തു ഇംഗ്ലീഷ്ഭാഷയിലെ ബിഷപ്പ് ആയി രൂപാന്തരപ്പെട്ടതു.

 

റോമിലെ സഭകളുടെ അദ്ധ്യക്ഷനും പോപ്പ് എന്നു സംബോധന ചെയ്യപ്പെട്ടിരുന്നുവെങ്കിലും എ.ഡി. 1073-ല്‍ ഗ്രിഗറി ഏഴാമന്‍ Dictatus Papae എന്ന പ്രത്യേക ഡിക്രയിലൂടെ ‘പോപ്പ്’ എന്ന സംബോധന റോമിലെ ബിഷപ്പിനു മാത്രമേ ആകാവൂ എന്നു നിഷ്‌കര്‍ഷിച്ചു. അതിന്‍പ്രകാരം കത്തോലിക്കാസഭയിലെ സകലപോപ്പുമാരും അപ്രത്യക്ഷരാവുകയും റോമിലെ പോപ്പു മാത്രം നിലനില്ക്കുകയും ചെയ്തു. പോപ്പ് റോമിലെ സഭകളുടെ ബിഷപ്പും ആഗോളസഭയുടെ പോപ്പും ആകുന്നു! മാത്രമല്ല റോമന്‍ പൊന്തിഫിനെ മാത്രമേ Universal എന്നു വിളിക്കാവൂ എന്നും വിധിതീര്‍പ്പുണ്ടായി. പൊന്തിഫ്, പൊന്തിഫെക്സ് മാക്‌സിമസു എന്നീ സംബോധനകള്‍ തന്നെ റോമന്‍ പേഗനിസത്തില്‍ നിന്നു മാമോദീസാ മുക്കി എടുത്ത വാക്കാണ്. എ.ഡി. 383-ല്‍ റോമന്‍ ചക്രവര്‍ത്തി Gratian ഈ സംബോധനാപദവി പരിത്യജിക്കുന്നതുവരെ (Relinquish) റോമാചക്രവര്‍ത്തിമാര്‍ ഈ പദവി ഉപയോഗിച്ചിരുന്നു. റോമിന്റെ രണ്ടാമത്തെ രാജാവായിരുന്ന Numa Pompilius (715-673 B.C.) റോമില്‍ ഒരു College of Pontiffs സ്ഥാപിക്കുകയും അദ്ദേഹം ചരിത്രത്തിലെ പ്രഥമ Pontifex Maximus ആക്കുകയും ചെയ്തു. പൊന്തിഫെക്സ് മാക്‌സിമസ്, പുരോഹിതശ്രേഷ്ഠന്‍ ആയിരിക്കുമ്പോള്‍ത്തന്നെ രാജാവും രാജ്യാധികാരിയും ആയിരുന്നു. റോമിലെ ബിഷപ്പിനു Pontifex Maximus എന്ന പേരു കിട്ടിയതു അപമാനത്തിലൂടെയാണ്. Pope Callixtus-നെ ആക്രമിച്ചു എ.ഡി. 220-ല്‍ പ്രസിദ്ധ എഴുത്തുകാരനായിരുന്ന തെര്‍ത്തുല്യന്‍ അവമതിച്ചു (insult) ഭർത്സിച്ച വാക്കാണു Pontifex Maximus. നാണമില്ലാത്തവര്‍ അതു ആസനത്തിലെ മഹത്വകരമായ പദവിയായി ഏറ്റെടുക്കുകയും ചെയ്തു. ആത്മീയനേതൃത്വം രാഷ്ട്രീയനേതൃത്വത്തിലേക്കു നിപതിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു Pontifex Maximus എന്ന (സിംഹ)ആസനത്തിലെ ആല്‍മരം.

 

*ഹാനാൻ വെള്ളവും കുർബ്ബാനക്രമവും*

 

105 മുതല്‍ 115 വരെ റോമിലെ ബിഷപ്പ് ആയിരുന്ന അലെക്‌സാണ്‍ഡെര്‍ ഒന്നാമനാണു ഹാനാന്‍ വെള്ളം എന്നു മലയാളത്തില്‍ ശ്രുതിപ്പെട്ട വിശുദ്ധജലം (Holy Water) പരിപാടി സ്ഥാപിച്ചത്. വീടുവെഞ്ചരിപ്പിനായും അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനായും (അര്‍ത്ഥാല്‍ ഭൂതപ്രേതപിശാചുളെ ആട്ടിയോടിക്കുവാന്‍) ഈ വെള്ളം ഉപയോഗിച്ചു തുടങ്ങി. കുര്‍ബ്ബാനയുടെ ശുശ്രൂഷാക്രമത്തിന്റെ കാനോനില്‍ Qui Pridie എന്ന പ്രാര്‍ത്ഥന ചേര്‍ത്തതു. ‘കര്‍ത്താവിനെ കാണിച്ചു കൊടുത്ത രാത്രിയില്‍ …..’ എന്നു തുടങ്ങുന്ന ബൈബിള്‍ഭാഗം പ്രാര്‍ത്ഥനാ രൂപത്തില്‍ ആലപിക്കുന്നതാണിതു. അതു തെറ്റല്ലല്ലോ. എന്നാല്‍ ഇതു ആരാധനാക്രമത്തിന്റെ ചരിത്രത്തിലെ വളരെ നിര്‍ദ്ദിഷ്ടവും നിര്‍ണ്ണായകവും ആയ അവസ്ഥാന്തരത്തിലേക്കു (Transition) വിരല്‍ ചൂണ്ടൂന്നു. *പുരോഹിതന്‍ സ്വതന്ത്രവും സ്വയമേവ ഉണ്ടാകുന്നതും ആയ പ്രാര്‍ത്ഥനയില്‍ നിന്നു ക്വി പ്രൈഡിയുടെ കര്‍ശനമായ ആഖ്യാനസൂത്രത്തിലേക്കു (Strict narrative formula) മാറ്റിയപ്പോഴാണു ഔപചാരികവും അനുഷ്ഠാനപരവുമായി പാശ്ചാത്യ ആരാധനാക്രമം യഥാര്‍ത്ഥത്തില്‍ ആരംഭിച്ചതു. അതുവരെ ആത്മാവില്‍ പ്രാര്‍ത്ഥിച്ചിരുന്ന ശുശ്രൂഷകര്‍ എഴുതിത്തയ്യാറാക്കിയ അനുഷ്ഠാന പ്രാര്‍ത്ഥന ചൊല്ലുവാന്‍ നിര്‍ബന്ധിക്കപ്പെടുവെന്നു സാരം! പുരോഹിതന്‍ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതു നിറുത്തി; അഭിനയത്തിലേക്കു കൃത്യമായ മാറുന്ന നിമിഷമാണിതു* എന്നാണു https://www.rosarychurch.net/answers/qa082003c.html എന്ന സൈറ്റിൽ കാണുന്നതു. ഇതു ഒരു തുടക്കം മാത്രമായിരുന്നു. മിലാനിലെ അംബ്രോസ്, നാലാം നൂറ്റാണ്ടില്‍, തന്റെ കൃതിയായ ഡി സാക്രമെന്റില്‍ (പുസ്തകം 111) ക്വി പ്രൈഡി ഫോര്‍മുല വൃക്തമായി ഉദ്ധരിച്ചു കര്‍ക്കശമായ ഒരു ലിഖിത കാനോന്‍ തയ്യാറാക്കി. പുതുതായി സ്‌നാനമേറ്റ വിശ്വസികളെ അഭിസംബോധന ചെയതു അദ്ദേഹം 391 -ല്‍ നടത്തിയ പ്രസംഗത്തില്‍ “ഉള്ളില്‍നിന്നു സ്വയമേവ ഉയരുന്ന നന്ദിപ്രകാശനത്തിനു പകരം കര്‍ക്കശവും മാറ്റാനാവത്തതും നിയമപരവും ദൈവശാസ്ത്രപരവും ആയ” ലിഖിതരൂപം (Script) തയ്യാറാക്കി വായിച്ചതു. ഇതോടുകൂടെ സഭയിലേക്കു അപ്പൊസ്തലികം അല്ലാത്ത ഒരു പുതിയ കീഴ്‌വഴക്കം അടിച്ചേല്‍പ്പിക്കുകയായിരുന്നു.

 

*ഈസ്റ്റർ കൊണ്ടാട്ടവും വിവാഹകൂദാശയും*

 

ക്രിസ്തുവിന്റെ ഉയിര്‍പ്പിന്‍ തിരുന്നാള്‍ ഞായറാഴ്ച കൊണ്ടാടണമെന്നു ഡിക്രി പുറപ്പെടുവിച്ചതു പീയൂസ് ഒന്നാമന്‍ (140-155) ആയിരുന്നു. ആബീബുമാസം 14-ാം തീയതി ക്രൂശീകണവും മൂന്നാം നാള്‍ ഉയിര്‍ത്തും എന്ന നിലയില്‍ സഭ അതുവരെ ഉയിർപ്പിനെ ഒരു ഓര്‍മ്മയായി കണ്ടിരുന്നു. അന്നുവരെ തീയതി അനുസരിച്ചു തിങ്കള്‍, ചൊവ്വ എന്നിങ്ങനെ ദിവസങ്ങള്‍ക്കു അനുസരിച്ചാണു ആബീബുമാസം 14-ാം തീയതി പെസഹാ ആചരണം യെഹൂദന്മാര്‍ നടത്തിയിരുന്നതു. അതേമാതൃക തന്നെയാണു ക്രിസ്തീയ സഭയും പിന്തുടര്‍ന്നിരുന്നതു. എന്നാല്‍ ഈ രീതി മാറ്റി ഒരു Fixed Day ആയി മാറ്റിയതോടെ ഉയിര്‍പ്പിന്‍ ദിനം ഉത്സവാചരണമായി മാറ്റി. വിവാഹത്തെ ഒരു കൂദാശയായി പ്രഖ്യാപിച്ചതു സോറ്റെര്‍ (166-175) ആയിരുന്നു. ഒരു പുരോഹിതന്‍ ഒരു വിവാഹം ആശീര്‍വ്വദിക്കുമ്പോള്‍ അഥവാ അനുഗ്രഹിക്കുമ്പോള്‍ അതു വിശുദ്ധകൂദാശയായി മാറുന്നു എന്നായിരുന്നു പ്രഖ്യാപനം.

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading