കഥ: പഴയ കാലം! | റവ. ഡോ. സിനോജ് ജോർജ്, കായംകുളം

മോനേ… ഞാൻ നിന്റെ പ്രായത്തിലായിരുന്നപ്പോൾ ഈ വഴിയൊക്കെ ഇങ്ങനെയായിരുന്നില്ല…

News Middle Advt Banner

മുത്തശ്ശി വീടിന്റെ വരാന്തയിൽ ഇരുന്ന് ദൂരെയുള്ള റോഡിലേക്ക് നോക്കി. കൊച്ചുമകൻ അടുത്തേക്ക് ചേർന്നിരുന്നു. പിന്നെ എങ്ങനെയായിരുന്നു അമ്മച്ചീ?

മുത്തശ്ശി ചിരിച്ചു. റോഡിൽ ഇത്രയും വാഹനങ്ങളില്ലായിരുന്നു. രാവിലെ എഴുന്നേറ്റാൽ കേൾക്കുന്നത് വണ്ടിയുടെ ഹോണിന്റെ ശബ്ദമല്ല… പക്ഷികളുടെ പാട്ടായിരുന്നു.

സ്കൂളിലേക്കും പള്ളിയിലേക്കും ചന്തയിലേക്കുമൊക്കെ ഞങ്ങൾ നടന്നാണ് പോയിരുന്നത്. കുറച്ചു അധികം ദൂരമാണെങ്കിൽ അപ്പച്ചൻ്റെ സൈക്കിൾ. അതായിരുന്നു ഞങ്ങളുടെ യാത്ര.”

കൊച്ചുമകൻ അത്ഭുതത്തോടെ ചോദിച്ചു: അപ്പോൾ ക്ഷീണിക്കില്ലായിരുന്നോ? വിയർക്കില്ലേ? ക്ഷീണിക്കും… വിയർക്കും… പക്ഷേ ആ ക്ഷീണത്തിനും വിയർപ്പിന്നും ഒരു സുഖമുണ്ടായിരുന്നു മോനേ.

നടക്കുമ്പോൾ വഴിയരികിലെ ആളുകളോട് സംസാരിക്കും. മരത്തണലിൽ കുറച്ചുനേരം നിൽക്കും. സൈക്കിളിൽ പോകുമ്പോൾ മുഖത്തടിക്കുന്ന കാറ്റ് ആസ്വദിക്കും. പുകയും പൊടിയും കുറവായിരുന്നു. ആകാശത്തിന് നല്ല നീലനിറം. മരങ്ങൾ നിറഞ്ഞ വഴികൾ. ശ്വസിക്കുമ്പോൾ ശുദ്ധമായ വായു.

മുത്തശ്ശി അല്പനേരം മിണ്ടാതിരുന്നു. പിന്നെ കൊച്ചുമകന്റെ കൈ പിടിച്ചു. “ഞങ്ങളുടെ കാലത്തെ ഭൂമി അതേപടി നിനക്ക് തരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലല്ലോ മോനേ… പക്ഷേ നിങ്ങൾക്ക് കിട്ടിയ ഭൂമിയെ ഇനിയും മോശമാക്കാതെ സൂക്ഷിക്കാൻ കഴിയും, കേട്ടോ. അത് എങ്ങനാ അമ്മച്ചീ?

അവർ സ്നേഹത്തോടെ പറഞ്ഞു: എല്ലാ യാത്രയ്ക്കും വാഹനം വേണ്ട. നടക്കാൻ കഴിയുന്ന ദൂരം, നടക്കുക. സൈക്കിളിൽ പോകാൻ കഴിയുന്ന ദൂരം, സൈക്കിളിൽ പോകുക. ചെറിയൊരു യാത്രയിൽ നമ്മൾ ഒഴിവാക്കുന്ന പുക പോലും ഈ ഭൂമിക്ക് നൽകുന്ന ചെറിയൊരു സമ്മാനമാണ്.

കൊച്ചുമകൻ മുറ്റത്ത് ഇരുന്ന തന്റെ സൈക്കിൾ എടുത്തു.

അമ്മച്ചീ… ഇന്ന് നമുക്ക് കടവരെ സൈക്കിളിൽ പോകാം!

മുത്തശ്ശിയുടെ മുഖത്ത് പഴയകാലത്തെ അതേ ചിരി തിരിച്ചുവന്നു. അവർ പറഞ്ഞു:

മോനേ, ഭൂമി നമ്മുടെ സ്വന്തമല്ല…

നമ്മുടെ ശേഷം വരുന്നവർക്കായി നമ്മൾ സൂക്ഷിച്ചു കൊടുക്കേണ്ട വീടാണ്.

പ്രിയരേ,

നടക്കാം… സൈക്കിൾ ചവിട്ടാം…

ഭൂമിക്ക് അല്പം കൂടി ശ്വസിക്കാൻ അവസരം നൽകാം.

നമ്മൾ ഭൂമിയെ എത്ര നല്ലതായി ഉപയോഗിച്ചു എന്നതല്ല; നമ്മുടെ ശേഷം വരുന്നവർക്ക് എത്ര നല്ലതായി കൈമാറുന്നു എന്നതാണ് പ്രധാനം. ഏവരേയും ദൈവം അനുഗ്രഹിക്കട്ടെ!

റവ. ഡോ. സിനോജ് ജോർജ് കായംകുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading