ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവ സഭകളുടെ സംഭാവന മറക്കാനാകാത്തത് : മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ക്രൈസ്തവ സഭകൾ നൽകിയിട്ടുള്ള സംഭാവനകൾ ഈ മേഖലകളുടെ അടിത്തറയാണെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യരംഗത്ത് സ്വകാര്യ കുത്തകകൾ പിടിമുറുക്കുന്ന കാലഘട്ടത്തിൽ സഭയുടെ ആരോഗ്യസ്ഥാപനങ്ങൾ സർക്കാരിന് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകാര്യത്തെ മാർ ദിയസ്കോറോസ് കോളേജ് ഓഫ് ഫാർമസിയിൽ സംഘടിപ്പിച്ച ഫൗണ്ടേഴ്‌സ് ഡേ, സെസ്റ്റോഡ് സിൽവർ ജൂബിലി ആഘോഷം, പുതിയ ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. കോളേജിലെ വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു.

സീനിയർ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ അധ്യക്ഷനായിരുന്ന ഡോ. ഗീവർഗീസ് മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയെ അനുസ്മരിച്ചു.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എക്‌സലൻസ് അവാർഡ് വിതരണം ചെയ്യുകയും അത്യാധുനിക മെഷീൻ റൂം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ചടങ്ങിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ, ഫാ. അലക്‌സാണ്ടർ വൈദ്യൻ കോർ എപ്പിസ്‌കോപ്പ, ഫാ. ഏബ്രഹാം തോമസ്, ഗോപകുമാർ, ബിന്ദു കെ. പി., ഡോ. പ്രീജ ജി. പിള്ള എന്നിവർ സംസാരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading