ലെസ്റ്റർ ഐ.പി.സി. ബേർശേബ ത്രിദിന ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 18 മുതൽ
ലെസ്റ്റർ (യു.കെ): ഐ.പി.സി. ബേർശേബാ സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 18 മുതൽ 20 വരെ ലെസ്റ്ററിലെ കാസിൽ മീഡ് അക്കാദമി, റിച്ചാർഡ് മൂന്നാമൻ റോഡ്, ലെസ്റ്റർ (LE3 5QT) ൽ നടക്കും.

സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രത്യേക ആത്മീയ സംഗമത്തിൽ ഐ.എ.ജി. യു.കെ. ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും പ്രത്യേകിച്ച് ലെസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെയും കുടുംബസമേതം ഈ അനുഗ്രഹീത ദിവസങ്ങളിൽ പങ്കുചേരുവാൻ സംഘാടകർ സ്നേഹപൂർവ്വം ക്ഷണിച്ചു.
ഇവാ. സ്റ്റാൻലി ടി. ചാക്കോ (സഭാ ശുശ്രൂഷകൻ), ടൈറ്റസ് മാത്യു (സെക്രട്ടറി), ബിജു പോൾ (ട്രഷറർ), ജെയിംസ് പനച്ചേൽ, റെൻജിത്ത് രാജു എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ഉപവാസത്തിലും പ്രാർത്ഥനയിലും ദൈവവചന ശുശ്രൂഷയിലും ഒരുമിച്ചുകൂടി ആത്മീയ നവീകരണവും ദൈവാനുഗ്രഹവും പ്രാപിക്കുവാൻ അവസരമൊരുക്കുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

- Advertisement -


Comments are closed.