കാൻബറ പെന്തക്കോസ്തൽ ചർച്ചിൽ ഉണർവ് യോഗം സെപ്റ്റംബർ 12ന്

കാൻബറ: കാൻബറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ് യോഗം സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6.45ന് നടക്കും. ഫിഷ്‌വിക്കിലെ 41 Whyalla St, Fyshwick ACT 2609 എന്ന വിലാസത്തിലുള്ള ചർച്ച് ഹാളിലാണ് യോഗം.

News Middle Advt Banner

ഫോർട്ട് കൊച്ചിയിലെ ഡെലിവറൻസ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ബിജു സി. എക്സ്. മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

തുടർന്ന് സെപ്റ്റംബർ 13 ഞായറാഴ്ച പാസ്റ്റർ ബിജു സി. എക്സ്. സഭയുടെ ഞായറാഴ്ച ആരാധനയിലും പങ്കെടുക്കും.

കാൻബറയിലും പരിസര പ്രദേശങ്ങളിലുമുള്ള വിശ്വാസികളെയും കുടുംബങ്ങളെയും ഉണർവ് യോഗത്തിലേക്ക് സഭാ നേതൃത്വം സ്നേഹപൂർവ്വം ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading