ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാലക്കാട് സോണൽ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം
പാലക്കാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രിക സംഘടനയായ പി.വൈ.പി.എയുടെ പാലക്കാട് സോണിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഒലവക്കോട് സഭാംഗം സുവി. എബി മോനെ പ്രസിഡന്റായും പാലക്കാട് നോർത്ത് സഭാംഗം സുവി. തോമസ് ജോർജിനെ സെക്രട്ടറിയായും പാലക്കാട് നോർത്ത് സഭാംഗം ബ്രദർ എഡ്വിൻ പോൾസണെ ട്രഷററായും തിരഞ്ഞെടുത്തു.

പാലക്കാട് ടൗൺ ഐ.പി.സി. സഭയിൽ നടന്ന തിരഞ്ഞെടുപ്പിന് സോണൽ പ്രസിഡന്റ് പാസ്റ്റർ ചാക്കോ ദേവസ്യയും ഐ.പി.സി. സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ എബ്രഹാം വടക്കേത്തും നേതൃത്വം നൽകി. പാലക്കാട് ജില്ലയിലെ വിവിധ സെന്ററുകളിൽ നിന്നുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
ജില്ലയിലെ ആത്മീയ മുന്നേറ്റത്തിന് കൈത്താങ്ങായി പാലക്കാട് സോണൽ പി.വൈ.പി.എയോടൊപ്പം ശക്തമായി നിലകൊള്ളാൻ തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്ക് കഴിയട്ടെയെന്ന് സോണൽ പ്രസിഡന്റ് പാസ്റ്റർ ചാക്കോ ദേവസ്യ ആശംസിച്ചു.
പ്രസിഡന്റ്: സുവി. എബി മോൻ,
വൈസ് പ്രസിഡന്റുമാർ: സുവി. സതീഷ് കെ.ടി, സുവി. അജിത് കെ.
സെക്രട്ടറി: സുവി. തോമസ് ജോർജ്
ജോയിന്റ് സെക്രട്ടറിമാർ: സുവി. സജൻ, ബ്രദർ സാം ഫിലിപ്പ് തോമസ്
ട്രഷറർ: ബ്രദർ എഡ്വിൻ പോൾസൺ
മീഡിയ കൺവീനർ: ബ്രദർ ഐസക് ജെയിംസ്
പബ്ലിസിറ്റി കൺവീനർ: ബ്രദർ ജോഷ്വാ ബിനു ജോൺ
കമ്മിറ്റി അംഗങ്ങൾ: സുവി. ജോസ് തങ്കച്ചൻ, സുവി. ജിജോ കെ. ചെറിയാൻ, സുവി. ജോസഫ് ജോൺ (സുനിൽ), ബ്രദർ ഹാഡ്സൻ കെ. സിജു, ബ്രദർ സുജയ്, ബ്രദർ ജസ്റ്റസ്
വാർത്ത: ഇവ. ജിജോ, പാലക്കാട്

- Advertisement -


Comments are closed.