ഗ്ലോബൽ ഗ്രേറ്റ് കമ്മീഷൻ കേരള സ്റ്റേറ്റ് ടീം ലീഡറായി പാസ്റ്റർ ജോണി ജോസഫ് നിയമിതനായി
ബംഗളൂരു: കേരളത്തിലെ സുവിശേഷ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഭകളെയും ശുശ്രൂഷകരെയും ഏകോപിപ്പിച്ച് മഹാദൗത്യത്തിൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായും കേരള സ്റ്റേറ്റ് ലീഡറായി പാസ്റ്റർ ജോണി ജോസഫ് നിയമിതനായി.


ഫിലദെൽഫിയ ചർച്ച് ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ബേപ്പൂർ ശാലോം പ്രയർ സെൻറർ സീനിയർ ശുശ്രൂഷകനും ആണ് പാസ്റ്റർ ജോണി ജോസഫ്.
വിജയകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി എല്ലാ ജില്ലകളിലും ജില്ലാ കോ ഓഡിനേറ്റർമാരും മാസ്റ്റർ ട്രെയിനർമാരും പ്രവർത്തിച്ചുവരുന്നു. പുതിയ ചുമതലയിൽ നിയമിതനായ പാസ്റ്റർ ജോണി ജോസഫിനെ സംഘടനാ ഭാരവാഹികൾ അനുമോദിച്ചു.

- Advertisement -


Comments are closed.