29-ാമത് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക ((AGIFNA) കുടുംബസമ്മേളനം ഫ്ലോറിഡയിൽ

റവ. സാം പണിക്കർ കൺവീനർ, ജോർജ് ഏബ്രഹാം സെക്രട്ടറി

ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 29-ാമത് കുടുംബസമ്മേളനം 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ഫോർട്ട് ലോഡർഡെയിൽ നഗരത്തിലെ മാരിയറ്റ് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും.

സമ്മേളനത്തിന്റെ ദേശീയ കൺവീനറായി റവ. സാം പണിക്കരും, ദേശീയ സെക്രട്ടറിയായി ജോർജ് ഏബ്രഹാമും പ്രവർത്തിക്കും. ബെൻസൻ മാത്യു ദേശീയ ട്രഷറാറായും, ചെറിയാൻ പി. ചാക്കോ, സാജൻ തോമസ് എന്നിവർ പ്രാദേശിക കോ-ഓർഡിനേറ്റർമാരായും, സന്തോഷ് ശാമുവൽ പ്രാദേശിക ട്രഷറാറായും, ഷേർളി വർഗീസ് വനിതാ കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിക്കും.

അമേരിക്കയിലെ ഇന്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസികളുടെ ആത്മീയ ഐക്യത്തിനും കുടുംബസൗഹൃദത്തിനും പ്രാധാന്യം നൽകുന്ന ഈ കുടുംബസമ്മേളനത്തിൽ വിവിധ ആത്മീയ ശുശ്രൂഷകൾ, സെമിനാറുകൾ, പ്രത്യേക സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും. സമ്മേളനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് ഭാരവാഹികൾ അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading