ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രതിനിധിയായി ഗ്ലെൻ ഡിസൂസ ടിക്ലോ

ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission for Minorities) പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. കമ്മീഷനിലെ ക്രിസ്ത്യൻ പ്രതിനിധിയായി ഗ്ലെൻ ജോൺ വിജയ് അംബ്രോസ് ഇ. ഡിസൂസ ടിക്ലോ നിയമിതനായി.

നിലവിൽ ബിജെപിയുടെ ഗോവ സംസ്ഥാന വൈസ് പ്രസിഡന്റും വക്താവുമായ ഗ്ലെൻ ഡിസൂസ ടിക്ലോ, ഗോവയിൽ നിന്ന് രണ്ട് തവണ ബിജെപി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് സർദാർ ഹർജിത് സിംഗ് ഗ്രേവാൾ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായും നിയമിതനായി.
ഏഴംഗ ഭരണഘടനാപരമായ സ്ഥാപനമായ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ഈ നിയമനങ്ങളോടെ നിലവിൽ നാല് അംഗങ്ങളാണുള്ളത്. ശേഷിക്കുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവുകൾ പിന്നീട് നികത്തും.
1992-ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭരണഘടന ഉറപ്പുനൽകുന്ന സുരക്ഷിതത്വം ഉറപ്പാക്കുക, വിവേചനവുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിനും നയരൂപീകരണത്തിനുമായി കേന്ദ്ര സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading