വെണ്ണിക്കുളം ഗോസ്പൽ സെന്ററിൽ ‘സൗണ്ട് ഓഫ് ഗ്രേസ്’ മ്യൂസിക് നൈറ്റ് സെപ്റ്റംബർ 9 ന്
വെണ്ണിക്കുളം: സ്റ്റാൻലി എബ്രഹാം അവതരിപ്പിക്കുന്ന ‘Sound of Grace – Music Night’ സെപ്റ്റംബർ 9ന് വൈകിട്ട് 6.30 മുതൽ വെന്നിക്കുളം ഗോസ്പൽ സെന്ററിൽ നടക്കും. സംഗീത-ആത്മീയ സംഗമമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.

ജൈസൺ കണ്ണൂർ, അജി പുത്തൂർ, അക്സ, ബെറ്റ്സി എന്നിവർ ഗാനങ്ങൾ ആലപിക്കും. സ്റ്റാൻലി എബ്രഹാം, ജോൺസൺ, സണ്ണി ആലപ്പുഴ, സണ്ണി, ഷിജു ഇലന്തൂർ, കൊച്ചുമോൻ അടൂർ, ഷിനു വെട്ടിയാർ, റോയ് പീറ്റർ എന്നിവർ ഓർക്കസ്ട്രേഷൻ നിർവഹിക്കും. പാസ്റ്റർ.കെ. ബി. ജോൺസൺ സന്ദേശം നൽകും.
2026 സെപ്റ്റംബർ 9 ബുധനാഴ്ച വൈകിട്ട് 6.30 മുതൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.