ഏജി കായംകുളം സെക്ഷനിൽ കൂട്ടായ്മ യോഗം സെപ്റ്റംബർ 12ന്

കായംകുളം: അസംബ്ലീസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ ആഭിമുഖ്യത്തിൽ കൂട്ടായ്മ യോഗം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10 മുതൽ കണ്ണനാകുഴി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും.

News Middle Advt Banner

അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് യോഗത്തിന് നേതൃത്വം നൽകും. റവ. ബിജു ഡാനിയേൽ മുഖ്യസന്ദേശം നൽകും. റവ. മാത്യു വർഗീസ് സങ്കീർത്തന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സെക്ഷനിലെ സഭകളുടെ ആത്മീയ കൂട്ടായ്മയും പരസ്പര പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. കായംകുളം സെക്ഷനിലെ സഭാംഗങ്ങളും വിശ്വാസികളും കൂട്ടായ്മ യോഗത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading