മുറിവേറ്റ സഹോദരങ്ങളെ തോളിലേറ്റി സൗഖ്യപ്പെടുത്തുന്നതാണ് സഭകളുടെ ദൗത്യം: അലക്സിയോസ് മാർ യൗസേബിയോസ്

KE News Desk | Thiruvalla

ഓതറ: മുറിവേറ്റ സഹോദരങ്ങളെ മാറ്റിനിർത്തുകയല്ല, അവരുടെ വേദന ഏറ്റെടുത്ത് ഒരു ഇടയനെപ്പോലെ തോളിലേറ്റി സൗഖ്യദായകരുടെ കൂട്ടത്തിലേക്ക് ഉയർത്തുക എന്നതാണ് ക്രിസ്തീയ സഭകളുടെ ദൗത്യമെന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) കുറ്റൂർ സോണിന്റെ പ്രവർത്തനോദ്ഘാടനം ഓതറ എബനേസർ മാർത്തോമ്മാ പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

സോൺ പ്രസിഡന്റ് റവ. ഡോ. ജോസ് പുനമഠം അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. റവ. ഉമ്മൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക സേവന ഫണ്ടിന്റെ ഉദ്ഘാടനം ഗീവർഗീസ് മാർ അഫ്രേം നിർവഹിച്ചു. സൂസന്നാമ്മ കുര്യൻ തോമ്പുംകുഴിയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നടത്തിയത്.

അഡ്വ. വർഗീസ് മാമൻ എം.എൽ.എയെയും ഓതറ ദയറാ സുപ്പീരിയർ വെരി. റവ. അപ്രേം റമ്പാനെയും സമ്മേളനത്തിൽ ആദരിച്ചു. KCC സംസ്ഥാന സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, റവ. ബ്ലെയ്‌സു വർഗീസ്, സോൺ സെക്രട്ടറി റ്റിറ്റിൻ തേവരുമുറിയിൽ, സംസ്ഥാന സമിതിയംഗം സ്മിജു ജേക്കബ് മാറ്റക്കാട്ടു, ജില്ലാ പ്രസിഡന്റ് വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, അനീഷ് തോമസ്, റവ. ഷാജി കെ. ജോർജ്, റവ. ലെവിൻ കോശി മല്ലശേരിൽ, റവ. അലക്സ് കെ. ചാക്കോ, റവ. ലിജോ സി. ജോസഫ്, സോൺ ട്രഷറർ ടിന്റു മാത്യു, ജോയിന്റ് സെക്രട്ടറി ജിബിൻ ബാബു പുല്ലാന്ത്ര, ഡെന്നിസ് സാംസൺ എന്നിവർ പ്രസംഗിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading