കുഞ്ഞുങ്ങളുടെ ഇടയിലെ വിശ്വസത്തിന്റെ സാക്ഷ്യമായിരുന്ന ജിയാന വിട പറഞ്ഞു

കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജിയാന മറിയം ജോസഫ് (23) ജൂൺ 5-ന് പുലർച്ചെ 5.15-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. എറണാകുളത്ത് എസിസിഎ വിദ്യാർത്ഥിനിയായിരുന്ന ജിയാന, മെയ് 23-ന് കോഴിക്കോട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏഞ്ചൽസ് ആർമി മിനിസ്ട്രിയുടെ ആരംഭകരിലൊരാളായ പ്രീത ഷാജിയുടെ മകളാണ് ജിയാന. മകളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചപ്പോഴും തളരാതെ വിശ്വാസത്തിന്റെ സാക്ഷ്യം ഉയർത്തിയ അമ്മയുടെ വാക്കുകൾ ഏവരുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്.

“മരണത്തെ അവസാനമെന്നല്ല, ദൈവസന്നിധിയിലേക്കുള്ള നിത്യയാത്രയായാണ് അവർ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കണ്ടത്.

റെയിൽവേ ഉദ്യോഗസ്ഥനായ ഷാജി–പ്രീത ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെയാളാണ് ജിയാന. മൂത്തമകൻ നോയൽ സി.എം.ഐ സഭയിലെ സെമിനാരി വിദ്യാർത്ഥിയാണ്. കൊച്ചുത്രേസ്യ, അന്ന, ആഗ്നസ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. പി.ജി പഠനം പൂർത്തിയാക്കിയ അന്ന നിലവിൽ ജീസസ് യൂത്തിന്റെ ഫുൾടൈമർ ശുശ്രൂഷയിലാണ്.

മകളെ നഷ്ടപ്പെട്ട വേദനയുടെ നടുവിലും ദൈവഹിതത്തിൽ ആശ്രയിച്ച് നിലകൊണ്ട ഈ കുടുംബത്തിന്റെ വിശ്വാസസാക്ഷ്യം അനേകർക്ക് പ്രചോദനമാകുകയാണ്. ഭൂമിയിലെ വേർപാടുകൾക്ക് അപ്പുറം നിത്യതയുടെ പ്രത്യാശയുണ്ടെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ ഉദാഹരണമായാണ് പ്രീത ഷാജിയുടെ വാക്കുകൾ വിലയിരുത്തപ്പെടുന്നത്.

ജിയാനയുടെ നിര്യാണത്തിൽ വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസ സമൂഹങ്ങളും അനുശോചനം രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.