ഡാളസ് പെനിയേൽ ചർച്ച് ഓഫ് ഗോഡിൽ പാസ്റ്റർ ജിജോ ലാസർ ശുശ്രൂഷാ ചുമതലയേറ്റു

ഡാളസ്: പെനിയേൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായി ജിജോ ലാസർ ശുശ്രൂഷാ ചുമതലയേറ്റു. ജൂലൈ 12-ന് നടന്ന സഭായോഗത്തോടനുബന്ധിച്ച് സീനിയർ പാസ്റ്റർ എബ്രഹാം തോമസിന്റെ നേതൃത്വത്തിൽ നിയമന പ്രാർത്ഥന നടത്തി.
അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ് ബിരുദവും തിരുവല്ല ശാരോൺ ബൈബിൾ കോളേജിൽ നിന്ന് എം.ഡിവ് ബിരുദവും നേടിയിട്ടുള്ള പാസ്റ്റർ ജിജോ ലാസർ നിലവിൽ ഒക്ലഹോമയിലെ ഓറൽ റോബർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തിവരികയാണ്.

മാധ്യമ-ഔദ്യോഗിക മേഖലകളിലും ക്രൈസ്തവ ശുശ്രൂഷയിലും ദീർഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം പവർവിഷൻ ടിവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ വർഷങ്ങളോളം ഔദ്യോഗിക ജോലിയോടൊപ്പം വിവിധ ശുശ്രൂഷാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
വിന്നി ജിജോയാണ് ഭാര്യ. ജെയിമി, ജെനിസ്സ എന്നിവരാണ് മക്കൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading