പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പത്തനംതിട്ട സോണും സംയുക്തമായി പരിപാടി സംഘടിപ്പിച്ചു. മക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടന്ന മീറ്റിംഗ് കെസിസി പത്തനംതിട്ട പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ സിദ്ധു അനിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും പരിപാടിയുടെ ഭാഗമായി നടന്നു.

യോഗത്തിൽ മുൻസിപ്പൽ കൗൺസിൽ അംഗം എബൽ മാത്യു, സോൺ പ്രസിഡൻ്റ് ഫാദർ ബിജു മാത്യു, റവ ജോണി ആൻഡ്രൂസ്,ഫാദർ എബി റ്റി സാമുവൽ, അനീഷ് തോമസ്,മാത്യു പി വർഗ്ഗീസ്,
ഡെന്നീസ് സാംസൺ,അഡ്വ ജോൺ പോൾ,ഷിജു പി ജോൺ, റിബ ഷിജു എന്നിവർ പ്രസംഗിച്ചു.

കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പത്തനംതിട്ട സോണും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷതൈ നട്ട് പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം  ചെയ്തു. ഷിജു പി ജോൺ, അഡ്വ ജോൺ പോൾ, റിബ ഷിജു, ഫാദർ ബിജു മാത്യു,അനീഷ് തോമസ്, വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഡെന്നിസ് സാംസൺ, ഫാദർ എബി റ്റി സാമുവൽ, റവ ജോണി ആൻഡ്രൂസ്, മാത്യു പി വർഗ്ഗീസ് എന്നിവർ സമീപം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading