ഒരു തൈ വൃക്ഷമായിതീരണമെങ്കിൽ അതിന് വേരുകൾ അത്യാവശ്യമാണ്. വേരില്ലാതെ ഒരു വൃക്ഷം അധികം വളരില്ല. എത്രത്തോളം വേരിന് അടിത്തറ കൂടുന്നുവോ അത്രത്തോളം ആ വൃക്ഷം ബലപ്പെട്ടിരിക്കും. ക്രിസ്തീയ ജീവിതവും അപ്രകാരം തന്നെയാണ്. ജീവിതത്തിൽ ക്രിസ്തുവാകുന്ന പേരിൽ അടിസ്ഥാനമില്ലാതെ ക്രിസ്തീയ വളർച്ച അസാധ്യമാണ്.
നാം ഒരിക്കൽ കാട്ടൊലിവിൻ കൊമ്പുകൾ ആയിരുന്നു. എന്നാൽ നമ്മെ അതിൽ നിന്നും ഒടിച്ചെടുത്തു. നല്ലൊരു ഒലിവുമരത്തോട് ചേർത്തു ഒട്ടിച്ചു. അതെന്തിനു വേണ്ടിയാണ്? ഫലപ്രദമായ വേരിന് പങ്കാളികളായി തീരുവാനത്രേ. അപ്പോസ്തോലനായ പൗലോസ് റോമർക്ക് ലേഖനം എഴുതുമ്പോൾ പറഞ്ഞൊരു ഭാഗമാണിത് (റോമർ 11:7 മുതൽ 20 വരെ). ഒന്നിനും കൊള്ളാതിരുന്ന നമ്മെ കുറച്ചുകൂടി ചേർത്തുപറഞ്ഞാൽ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു നമ്മെ ഉയർപ്പിച്ച ഫലപ്രദമായ വേരിനു കൂട്ടവകാശികൾ ആക്കിയത് നല്ല ഫലം കാഴ്ചവെക്കുവാൻ വേണ്ടിയാണ്. കൊലൊസ്സ്യർക്കു ലേഖനം എഴുതുമ്പോൾ പൗലോസ് ഇപ്രകാരം പറയുന്നു(colo. 2:6) ‘അവനിൽ വേരൂന്നിരും’ എന്ന്. അതായത് ക്രിസ്തുവിൽ വേരൂന്നണം. ക്രിസ്തുവിൽ വേരൂന്നാത്ത ഒരു വ്യക്തിക്കും ക്രിസ്തീയ ജീവിതം വിജകരമായിത്തീരുവാൻ കഴിയില്ല. യേശു പറഞ്ഞ ഉപമയും ശ്രദ്ധേയമാണ് മണലിൽ അടിസ്ഥാനമിട്ട വീടും, പാറമേൽ അടിസ്ഥാനമിട്ട വീടും. വൻമഴ പെയ്തു ശക്തമായ കാറ്റുകൾ അടിച്ചു മണലിൽ അടിസ്ഥാനമിട്ട വീടിന് ബലമില്ലാത്തതിനാൽ അത് തകർന്നു വീഴുവാൻ ഇടയായി. എന്നാൽ പാറമേൽ അടിസ്ഥാനമിട്ട വീടാകട്ടെ ശക്തമായ കാറ്റിലും അടിപതറാതെ നിൽക്കുവാൻ ഇടയായി. ഇതുപോലെയാണ് ക്രിസ്തീയ ജീവിതം ക്രിസ്തുവിൽ വേരൂ ന്നുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആകുന്ന കാറ്റുകൾ ആഞ്ഞു വീശിയാലും തകർന്നു വീഴില്ല.
ഒരു യോഗ്യതയും പറയാൻ ഇല്ലാത്ത നമ്മെ പുറം പറമ്പിൽ ഉപയോഗ ശൂന്യമായ നമ്മെ ദൈവം കണ്ടു ആ നല്ല ഒലിവ് മരത്തോട് ഒട്ടിച്ച് ദൈവത്തിന്റെ സ്നേഹം എത്ര അത്ഭുതമാണ്. ആകയാൽ ഫലപ്രദമായ വേരിന് അനുയോജ്യമായ ഫലങ്ങൾ നൽകുവാൻ ദൈവം നമ്മെ സഹായിക്കട്ടെ

- Advertisement -


Comments are closed, but trackbacks and pingbacks are open.