പുസ്തകം “ക്രിസ്തുവിന്റെ ചാരൻ” പ്രകാശനം ചെയ്തു

തിരുവല്ല: ക്രൈസ്തവ വിശ്വാസത്തിന് നിരോധനമുണ്ടായിരുന്ന സോവിയറ്റ് യുണിയനിലും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും ചൈനയിലും അതിസാഹസികമായി ബൈബിൾ കടത്തി അവിടത്തെ ക്രൈസ്തവരുടെ വിശ്വാസം ഉറപ്പിച്ച ആൻഡ്രൂവിന്റെ ജീവിചരിത്രം “ക്രിസ്തുവിന്റെ ചാരൻ” ഇന്ത്യാ പെന്തകോസ്ത് ദൈവസഭ മഹാരാഷ്ട്ര സ്റ്റേറ്റ് മുൻ പ്രസിഡന്റും മുംബൈ ഈസ്റ്റ്‌ ഡിസ്ട്രിക്‌ട് പ്രസിഡന്റുമായ പാസ്റ്റർ പി. ജോയി പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ പ്രകാശ് പി. കോശിയാണ് ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്.

News Middle Advt Banner

ഡച്ച് സൈന്യത്തിലെ ഒരു കമാൻഡോ ആയി ഓദ്യോഗിക ജീവിതം ആരംഭിച്ച ആൻഡ്രൂ ദൈവമില്ലാത്ത ജീവിതം നയിച്ചുകൊണ്ട് ഇൻഡോനേഷ്യയുടെ സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ നിയുക്തനായി. വലിയ ക്രൂരതകൾ ചെയ്തു കൂട്ടിയ ആൻഡ്രൂ ഒടുവിൽ മനസാന്തരപ്പെട്ടതും പിന്നീട് ക്രിസ്തുവിനു വേണ്ടി അക്ഷരാർത്ഥത്തിൽ ഒരു ചാരനായി ബൈബിളിന് നിരോധനം ഉണ്ടായിരുന്ന രാജ്യങ്ങളിൽ ബൈബിൾ കടത്തി അവിടുത്തെ ക്രൈസ്തവർക്ക് ആത്മീയ പോഷണം നൽകിയതും പുസ്തകത്തിൽ വിവരിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം രാജ്യം പരാജയത്തെ അവലോകനം ചെയ്തപ്പോൾ അവരുടെ ചാരസംഘടനയായ കെ. ജി. ബി 150 പേജുകൾ വരുന്ന ഒരു രഹസ്യറിപ്പോർട്ട് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് സമർപ്പിച്ചു. ആൻഡ്രൂവിന്റെ ബൈബിൾ കടത്തിലിനെപ്പറ്റിയുള്ള വിവരങ്ങൾ ആയിരുന്നു ആ രഹസ്യറിപ്പോർട്ടിന്റെ ഉള്ളടക്കം. ഒരു സ്പൈ ത്രില്ലറിന്റെ വായനാനുഭവം തരുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് റവ. സന്തോഷ് പൊടിമല നേതൃത്വം നൽകുന്ന റിഫോം ബോക്സാണ്. പുസ്തകം ഓൺലൈനിലും പ്രമുഖ ബുക്സ് സ്റ്റാളുകളിലും ലഭ്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading