ശാരോൻ തിരുവല്ല റീജിയൻ മിനിസ്റ്റർ പാസ്റ്റർ കെ. ജോണികുട്ടിയെ ആദരിച്ചു

തിരുവല്ല: ശുശ്രൂഷ മേഖലയിൽ 5O വർഷം പൂർത്തികരിച്ച ശാരോൻ തിരുവല്ല റീജിയൻ മിനിസ്റ്റർ പാസ്റ്റർ കെ. ജോണികുട്ടിയെ ആദരിച്ചു. ഒക്‌ടോബർ 13ന്‌ വൈകിട്ട്‌ ശാരോൻ കുമ്പനാട്‌ സെന്റർ ഒരുക്കിയ പ്രോഗ്രാമിൽ വെച്ച്‌ ന്യൂ ഇൻഡ്യാ ചർച്ച്‌ ‌ സഭയുടെ സ്റ്റേറ്റ്‌ സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ്‌ ആദരിക്കുകയും ശാരോൻ ജനറൽ സെക്രട്ടറി പസ്റ്റർ വി. ജെ. തോമസ്‌ കുട്ടി കുടുംബത്തെ അനുഗ്രഹിച്ച്‌ പ്രാർത്ഥിക്കുകയും ചെയ്തു.

News Middle Advt Banner

പാസ്റ്റർ എബ്രഹാം കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഡ്യാ പെന്തക്കോസ്ത്‌ ദൈവസഭ കേരളാ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ പാസ്റ്റർ കെ. സി. തോമസ്‌,ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്‌ , ചർച്ച്‌ ഓഫ്‌ ഗോഡ്‌ സഭ മുൻ അസിസ്റ്റന്റ്‌ ഓവർസ്സീയർ പാസ്റ്റർ പി ജി മാത്യൂസ്‌, ശാരോൻ കുമ്പനാട്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ പോൾ ഗോപാലക്യഷ്ണൻ.ശാരോൻ കുമ്പനാട്‌ സെന്റർ സെക്രട്ടറി പാസ്റ്റർ ജോജി പാസ്റ്റർ സാംകുട്ടി നിലമ്പൂർ എന്നിവരും പങ്കെടുത്തു.പത്തനംതിട്ട ജില്ലയിൽ കടമ്പനാട്‌ തുവയൂർ സ്വദേശിയാണ്.ഭാര്യ റോസമ്മ ജോണി , മക്കൾ: പാസ്റ്റർ ഹാബേൽ പി.ജെ, ജീസൻ പി.ജെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading