എൻഡ് ടൈം റെവൈവൽ മൂവ്മെന്റ് ആലപ്പുഴയുടെ ലഹരിവിരുദ്ധ സന്ദേശ യാത്ര നടന്നു

ആലപ്പുഴ: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആലപ്പുഴയിലെ സംയുക്ത പെന്തകോസ്ത് കൂട്ടാഴ്മയായ എൻഡ് ടൈം റെവൈവൽ മൂവ്മെന്റ് ആലപ്പുഴയുടെ യുവ മിഷ്ണറി പാസ്റ്റർ അരുൺ ഇരുചക്ര വാഹനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തുന്നു.

News Middle Advt Banner

ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  പി കെ ജയരാജ്‌ ആലപ്പുഴ എക്സൈസ് കോംബ്ലക്സിൽ വച്ച് രണ്ട് മാസം നീണ്ടുനിൽക്കുന്ന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വിമുക്തി മാനേജരും അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറുമായ ആർ രാജേഷ് സാർ, ഡിവിഷൻ ഓഫീസ് മാനേജർ കെ ആർ കൃഷ്ണകുമാർ സാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഭാരതത്തിന്റെ ആത്മീയ ഉണർവ് ലക്ഷ്യമാക്കി ആരംഭിച്ച മിഷ്ണറി യാത്രയുടെ ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ എൻഡ് ടൈം റിവൈവൽ മൂവ്മെന്റ് ആലപ്പുഴയുടെ അംഗങ്ങൾ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading