സ്നേഹത്തിൽ വീണ്ടെടുക്കുന്നതാണ് വിദ്യാഭ്യാസം : മാർത്തോമ്മാ മെത്രാപ്പോലിത്താ
തിരുവല്ല : നന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹം ശക്തമായി മാറും എന്നും സ്നേഹത്തിൽ വീണ്ടെടുക്കുന്നതാണ് വിദ്യാഭ്യാസമെന്നും സമൂഹത്തിൽ വിദ്യാഭ്യാസം ലഭ്യമാകാൻ സാധ്യതയില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അറിവിന്റെ പ്രകാശം നൽകി ആകാശത്തോളം വളർത്തുവാൻ അധ്യാപകർക്ക് കഴിയണമെന്നും ആർജ്ജിച്ച അറിവ് പങ്കിടുന്നതിലൂടെ മാത്രമല്ല സ്നേഹവും കരുതലും ആർദ്രതയുമായി ഓരോ കുട്ടിയേയും മാറോട് ചേർത്ത് പിടിക്കുമ്പോഴാണ് നല്ല അദ്ധ്യാപകർ രൂപപ്പെടുന്നത് എന്നും മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ പറഞ്ഞു. മാർത്തോമ്മാ സഭ നിരണം – മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അദ്ധ്യാപക ശില്പശാല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ബോധം ഉള്ളവരായി കുട്ടികളെ വളർത്തുന്നതോടൊപ്പം വേദനകൾ തിരിച്ചറിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആക്കി മാറ്റുന്നതിനും ഇടയാകണമെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.
ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ. എ. എസ്. മുഖ്യ പ്രഭാഷണം നടത്തി. റവ. ജോളി തോമസ് ശില്പശാലക്ക് നേതൃത്വം നൽകി. മാർത്തോമ്മാ സ്കൂൾ കോപ്പറേറ്റ് മാനേജർ കുരുവിള മാത്യു, പ്രൊഫ. അലക്സാണ്ടർ കെ. ശാമുവേൽ, ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, റവ ഡോ. തോമസ് കുര്യൻ അഞ്ചേരി, എ.വി ജോർജ്, കൺവീനർമാരായ സൂസൻ തോമസ്, സൂസമ്മ ശാമുവേൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. തോമസ് മാത്യു അയിരൂർ, ലിനോജ് ചാക്കോ, ജിജി ഇടുക്കള ജോർജ് എന്നിവർ പ്രസംഗിച്ചു. വയനാട് ദുരിന്തത്തിൻ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.


- Advertisement -

Comments are closed.