പാസ്റ്റർ ജോൺ തോമസ് കാനഡ, പാസ്റ്റർ വിജി ചാക്കോ ജോർജിയ, അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ

കൊല്ലം: പാസ്റ്റർ ജോൺ തോമസ് കാനഡ, പാസ്റ്റർ വിജി ചാക്കോ ജോർജിയ, എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെ.സജി മേഖലയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മേഖലാ കോർഡിനേറ്റർമാരെ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുവാദത്തോടെ കണ്ടെത്തിയത്.

കൊല്ലം സ്വദേശിയായ പാസ്റ്റർ ജോൺ തോമസ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന പാസ്റ്റർ പി.ഡി തോമസിന്റെ മകനാണ്.
കാനഡയിലെ ടൊറൻ്റോയിലെ ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ സീനിയർ പാസ്റ്ററും AGIFNA ഗ്രേറ്റ് ലേക്ക് റീജിയൻ്റെ വൈസ് പ്രസിഡൻ്റുമായ ഇദ്ദേഹം ടൊറൻ്റോയിൽ നടക്കുന്ന AGIFNA-2025 കോൺഫറൻസിൻ്റെ നാഷണൽ കൺവീനർ കൂടിയാണ്.

പല പതിറ്റാണ്ടുകളായി കാനഡയിൽ സഭാശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺ തോമസിന്റെ സേവനം മധ്യമേഖലയ്ക്ക് കൂടുതൽ ഉണർവ്വ് പകരുമെന്നു പ്രതീക്ഷിക്കുന്നു.

പത്തനാപുരം സ്വദേശിയായ പാസ്റ്റർ വിജി ചാക്കോ അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനും പ്രെസ്ബെറ്ററി അംഗവും ആയിരുന്ന പാസ്റ്റർ വൈ. ചാക്കോയുടെ മകനാണ്.
ഇപ്പോൾ ജോർജ്ജിയയിലുള്ള അറ്റ്ലാൻ്റ AG സഭയിൽ വിവിധ ശുശ്രുക്ഷകളിൽ സഹായം ചെയ്യുന്നു.

ദീർഘവർഷങ്ങളായി മലയാളം ഡിസ്ട്രിക്ടിൻ്റെ പല പ്രവർത്തനങ്ങളെ സഹായിക്കുന്ന പാസ്റ്റർ വിജി ചാക്കോ കോട്ടയം കുമളി സെക്ഷനുകളുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട് തന്റെ പ്രവർത്തനം മധ്യമേഖലയ്ക്ക് പ്രയോജനമായി തീരുമെന്നു പ്രത്യാശിക്കുന്നു.

കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലായി 26 സെക്ഷനുകൾ മദ്ധ്യമേഖലയിലുണ്ട്. റീജിയനിലുണ്ട് 600 പാസ്റ്റർമാരും ഇരുപതിനായിരത്തിലധികം സജീവ അംഗങ്ങളും ഈ മേഖലയിലുണ്ട്. കൊല്ലം എ.ജി.സഭാ ശുശ്രുഷകൻ പാസ്റ്റർ ജെ.സജിയാണ് മേഖലാ ഡയറക്ടർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading