മലയാള മനോരമയിൽ ഇന്നത്തെ ചിന്താവിഷയം പതിറ്റാണ്ടിലേറെ എഴുതിയിരുന്ന ഫാ.ഡോ.ടി.ജെ. ജോഷ്വ നിര്യാതനായി

കോട്ടയം: വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, ദൈവശാസ്ത്ര ചിന്തകൻ എന്നീ നിലകളിലും പ്രശസ്‌തനായ അദ്ദേഹം തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ മലയാള മനോരമ ഞായറാഴ്‌ചയിൽ ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്‌തി എഴുതിയിരുന്നു. മലങ്കര സഭ ‘ഗുരുരത്നം’ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. അറുപതിലേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ കോന്നി കൊന്നപ്പാറ തെക്കിനേടത്ത് വീട്ടിൽ ടി.വി.ജോണിൻ്റെയും റാഹേലിൻ്റെയും മകനായി 1929 ലാണ് ജനനം. കോട്ടയം സിഎംഎസ് കോളജിൽനിന്ന് ഇൻ്റർമീഡിയറ്റും ആലുവ യുസി കോളജിൽ നിന്ന് ബിഎയും കൊൽക്കത്ത ബിഷപ്‌സ് കോളജിൽനിന്ന് ബിഡിയും നേടിയ ശേഷം അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് എസ്‌ടിഎം ബിരുദം കരസ്‌ഥമാക്കി. ജറുസലമിലെ എക്യൂമെനിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഗവേഷണം നടത്തി. 1947 ൽ ശെമ്മാശപ്പട്ടം ലഭിച്ചു. 1956 ൽ വൈദികനായി. 1954 മുതൽ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകനായി. കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരുവാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading