ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്ററിന്റെ ഓൺലൈൻ മെഗാ ബൈബിൾ ക്വിസ് സെപ്റ്റംബർ 12ന്
യുകെ: ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുകെയിലെയും വടക്കൻ അയർലൻഡിലെയും സഭകൾക്കായി ഓൺലൈൻ മെഗാ ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12 ശനിയാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് മത്സരം നടക്കുന്നത്. കഹൂട്ട് സംവിധാനത്തിലൂടെയാണ് ക്വിസ് നടത്തുന്നത്.

യിരെമ്യാവ്, സദൃശവാക്യങ്ങൾ, അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ എന്നീ പുസ്തകങ്ങളാണ് ക്വിസിന്റെ വിഷയങ്ങൾ.
ഓരോ സഭയിൽ നിന്നും ഒരു ടീമിന് മാത്രമാണ് പങ്കെടുക്കാൻ അവസരം. ഒരു ടീമിൽ 1 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകാം. ടീം അംഗങ്ങൾ ഒരേ സൂം ഉപകരണത്തിൽ നിന്നായിരിക്കണം പങ്കെടുക്കേണ്ടത്. പ്രായപരിധിയില്ല.
ഒന്നാം സമ്മാനം 300 പൗണ്ട്, രണ്ടാം സമ്മാനം 200 പൗണ്ട്, മൂന്നാം സമ്മാനം 100 പൗണ്ട് എന്നിങ്ങനെയാണ്. ഓരോ സഭയ്ക്കുമുള്ള രജിസ്ട്രേഷൻ ഫീസ് 20 പൗണ്ടാണ്. വിജയികളെ ക്വിസ് അവസാനിച്ച ഉടൻ പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബിജോയ് തങ്കച്ചനെ +44 7410 377059 എന്ന നമ്പറിൽ ബന്ധപ്പെടാം.

- Advertisement -


Comments are closed.