ഉറക്കത്തിനിടയിൽ യുകെയിൽ മലയാളി യുവാവ് ബെറിൻ വർഗീസ് മരണമടഞ്ഞു

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളിയായ യുവ വെറ്ററിനറി ഡോക്ടർ ബെറിൻ വർഗീസ് അന്തരിച്ചു. ലണ്ടനിലെ ഹീത്രോയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

News Middle Advt Banner

രാവിലെ ബെറിനെ വിളിച്ചുണർത്തുന്നതിനായി ഭാര്യ മുറിയിലെത്തിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്.

ഭാര്യയ്ക്കും അഞ്ചു വയസ്സുള്ള ഏക മകൾക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ബെറിൻ ഹീത്രോയിൽ താമസിച്ചിരുന്നത്. നാട്ടിൽ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹം അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് യുകെയിൽ എത്തി ഹീത്രോയിൽ താമസമാക്കിയത്.

പത്തനംതിട്ട ചിറ്റാർ സ്വദേശിയാണ് ബെറിൻ വർഗീസ്. സഹോദരൻ നോർവിച്ചിലും സഹോദരി അയർലൻഡിലുമാണ് താമസിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് ബെറിന്റെ മാതാപിതാക്കൾ അയർലൻഡിലുള്ള മകളുടെ അടുത്തേക്ക് പോയത്. മകന്റെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ തിരിച്ചെത്തി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുകെ മലയാളി സമൂഹത്തിൽ തുടർച്ചയായി ഉണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ബെറിൻ വർഗീസിന്റെ അപ്രതീക്ഷിത വിയോഗവും എത്തുന്നത്. യുവാവിന്റെ അകാലമരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും യുകെ മലയാളി സമൂഹത്തിനും വലിയ വേദനയായി.

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading